Bunny Drop
ബണ്ണി ഡ്രോപ്പ് (2011)

എംസോൺ റിലീസ് – 1660

ഭാഷ: ജാപ്പനീസ്
സംവിധാനം: Sabu
പരിഭാഷ: ശാമിൽ എ. ടി
ജോണർ: കോമഡി
Download

6837 Downloads

IMDb

7.3/10

Movie

N/A

ഉസാഗി ഡ്രോപ്പ് എന്ന മാങ്കാ സീരീസിനെ ആസ്പദമാക്കി എടുത്ത സിനിമയാണ് 2011ൽ പുറത്തിറങ്ങിയ ബണ്ണി ഡ്രോപ്പ് (ഉസാഗി ഡ്രോപ്പ്).

മുത്തച്ഛന്റെ മരണശേഷം അദ്ദേഹത്തിനൊരു ആറു വയസ്സുള്ള ജാരസന്തതി ഉണ്ടെന്ന സത്യം കവാച്ചി കുടുംബത്തെ ഞെട്ടിക്കുന്നു. മരണാനന്തര ചടങ്ങുകൾക്ക് ശേഷം കുട്ടിയെ ഇനി ആര് ഏറ്റെടുക്കും എന്ന് ചർച്ചക്കൊടുവിൽ കൊച്ചുമകനായ ഡൈക്കിച്ചി റിന്നിനെ ഏറ്റെടുക്കുന്നു. ഒരു ആവേശത്തിന് താൻ ചെയ്തത് അബദ്ധമായി പോയി എന്ന് ഡൈക്കിച്ചി പിന്നീട് മനസ്സിലാക്കുന്നു. പിന്നീട് ഡൈക്കിച്ചി അവളെ വളർത്താൻ വേണ്ടി കഷ്ടപ്പെടുന്നതും അവർക്കിടയിലുള്ള സൗഹൃദം വളരുന്നതുമായാണ് ചിത്രം മുന്നോട്ടു പോകുന്നത്.

റിൻ ആയി അഭിനയിച്ച മാനാ അഷിത എന്ന കുട്ടിയുടെ മികച്ച അഭിനയം ചിത്രത്തെ മനോഹരമാക്കുന്നു. പ്രേക്ഷകരുടെ മനസ്സ് നിറക്കുന്ന നല്ലൊരു ഫീൽ ഗുഡ് ചിത്രമായിരിക്കും ഇത്.