Confessions
കൺഫെഷൻസ് (2010)

എംസോൺ റിലീസ് – 1099

ഭാഷ: ജാപ്പനീസ്
സംവിധാനം: Tetsuya Nakashima
പരിഭാഷ: ആദർശ് രമേശൻ
ജോണർ: ഡ്രാമ, ത്രില്ലർ
Download

3704 Downloads

IMDb

7.7/10

Movie

N/A

ജാപ്പനീസ് നോവലിസ്റ്റായ “Kanae Minato”ന്റെ ആദ്യത്തെ നോവലായ “Kokuhaku (2008)”ൻ്റെ ചലച്ചിത്ര ആവിഷ്കരമാണ് “Tetsuya Nakashima” സംവിധാനത്തിൽ 2010 ൽ റീലിസായ “Confessions” എന്ന ജാപ്പനീസ് സിനിമ. ഈ ചിത്രം ഒരു “ഡാർക്ക് മൂഡ് ഡ്രമാറ്റിക് ത്രില്ലറാ”ണ്.

സ്കൂളിലെ വെക്കേഷൻ ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ക്ലാസിൽ മോർഗുച്ചി ടീച്ചറുടെ സംഭാഷണത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. തൻ്റെ അവസാനത്തെ ക്ലാസാണ് ഇതെന്നും, ഇതോട് കൂടി അധ്യാപനം നിർത്തുകയാണെന്നും പറയുന്നു. തുടർന്ന് തന്റെ മകളുടെ മരണത്തെക്കുറിച്ച് ടീച്ചർ പറയുന്നത് ഒരു കൊലപാതകമാണമെന്നും, അത് ക്ലാസിലെ രണ്ട് കുട്ടികൾ ചെയ്തതാണെന്നും. എങ്ങനെയാണ് അവർ ഈ കൊലപാതകം ചെയ്തത്? എന്തായിരുന്നു അവരുടെ ഉദ്ദേശം? തുടങ്ങിയ ഘടകങ്ങളിലൂടെ പിന്നീട് ചിത്രം കടന്നു പോകുന്നു. പ്രധാന കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിലൂടെ ആ കൊലപാതകം ചുരുളഴിയുന്നതിലൂടെ സിനിമ കൂടുതൽ സങ്കീർണമാകുന്നു.

കുടുംബ ബന്ധങ്ങളുടെ തകർച്ച കുട്ടികളെ എങ്ങനെ ബാധിക്കുന്നു? ജപ്പാനിലെ നിയമങ്ങളിലെ പോരായ്മകൾ, വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യമൊക്കെ ചർച്ച ചെയ്യുന്ന ചിത്രം 34th Japan Academy Prizeഉം 53th Blue Ribbon Awardsഉം കരസ്ഥമാക്കുകയും 83rd Academy Awardsൽ Best Foreign Language movie categoryയിൽ shortlistഉം ചെയ്യപ്പെട്ടിട്ടുണ്ട്.

കടപ്പാട്: വിക്കിപീഡിയ