എം-സോണ്‍ റിലീസ് – 1378
ത്രില്ലർ ഫെസ്റ്റ് – 13
ഭാഷ | ജാപ്പനീസ് |
സംവിധാനം | Kiyoshi Kurosawa |
പരിഭാഷ | സൂരജ് എസ് ചിറക്കര |
ജോണർ | ക്രൈം, ഹൊറർ, മിസ്റ്ററി |
1997ൽ പുറത്തിറങ്ങിയ ഈ ജാപ്പനീസ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ഹൊറർ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രശസ്ത ജാപ്പനീസ് ചലച്ചിത്ര പ്രതിഭയായ കിയോഷി കുറോസാവയാണ്. അദ്ദേഹത്തിന്റെ ഈ സൈക്കോ-ഹൊറർ ക്രൈം ത്രില്ലർ സിനിമയെ ഏറ്റവും മികച്ച ജാപ്പനീസ് ചിത്രങ്ങളുടെ കൂട്ടത്തിലാണ് പല നിരൂപകരും വിലയിരുത്തുന്നത്.
സാധാരണക്കാരായ പല വ്യക്തികളാൽ നടത്തപ്പെട്ട കൊലപാതങ്ങളിലെല്ലാം പൊതുവായുള്ള X ആകൃതിയിലെ മുറിവ് അന്വേഷണ ഉദ്വോഗസ്ഥനായ തകാബെയ്ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. പിന്നീടും തുടരുന്ന ഇത്തരം കൊലകൾക്കൊടുവിൽ ഏറെ ദുരൂഹതകൾ നിറഞ്ഞ ഒരു വ്യക്തിയിലേയ്ക്ക് തകാബെയെ എത്തിക്കുന്നു. ആ വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം മറ്റനേകം ദുരൂഹതകളിലേയ്ക്ക് നീങ്ങുന്നതാണ് ചിത്രത്തിന്റെ ഗതി. റിലീസായി രണ്ടു പതിറ്റാണ്ടിനു ശേഷവും പുതുമയും ആസ്വാദക പ്രീതിയും നഷ്ടപ്പെടാത്ത ചിത്രം 2017 ഹോങ് കോങ് ഫിലിം ആർക്കൈവിൽ ക്രിട്ടിക്സ് ചോയിസ്സായി പ്രദർശിപ്പിച്ചിരുന്നു.