Demon Slayer Season 1
ഡീമൺ സ്ലേയർ സീസൺ 1 (2019)

എംസോൺ റിലീസ് – 2880

കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച അനിമെ സീരീസാണ് ഡീമൺ സ്ലേയർ.

1920കളിലെ ജപ്പാനിലെ ഒരു പട്ടണത്തോട് ചേര്‍ന്ന മലയില്‍ വസിക്കുന്നവരാണ് തന്‍ജിറോയും കുടുംബവും. ഒരു ദിവസം പട്ടണത്തില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്‍ജിറോ കാണുന്നത് തന്റെ കുടുംബത്തെ മുഴുവന്‍ രക്ഷസ്സുകള്‍ കൊന്നിട്ടിരിക്കുന്ന കാഴ്ചയാണ്. തന്റെ ഇളയ സഹോദരിയായ നെസുകോ മാത്രമേ ജീവനോടെയുള്ളൂ. അവളാണേല്‍ ഒരു രക്ഷസ്സായി മാറിയിരിക്കുന്നു. തന്റെ കുടുംബത്തെ കൊന്ന രക്ഷസ്സുകളോട് പ്രതികാരം ചെയ്യാനായിട്ടും തന്റെ അനിയത്തിയെ തിരിച്ച് ഒരു മനുഷ്യസ്ത്രീയാക്കാനും വേണ്ടി അവന്‍ രക്ഷസ്സ് വേട്ട സംഘത്തില്‍ ചേരാന്‍ തീരുമാനിക്കുന്നു. അതിനായി ഉള്ള പരിശീലനങ്ങള്‍ അവന്‍ നടത്തുന്നു.

ഒരു മാങ്ക, അനിമേ സീരീസിലെ ഒരേ കഥാസന്ദര്‍ഭത്തെ ചുറ്റി പറ്റിയുള്ള അദ്ധ്യായങ്ങള്‍, എപ്പിസോഡുകളെ കോര്‍ത്തിണക്കി ഒരു ആര്‍ക്ക് എന്ന് വിളിക്കും. ഡീമൺ സ്ലേയർ സീസൺ ഒന്നിലെ ആർക്കുകൾ ചുവടെ ചേർക്കുന്നു.

എപ്പിസോഡ് 01-05 ഫൈനൽ സിലക്ഷൻ ആർക്ക്
എപ്പിസോഡ് 06-10 അസാക്കുസ ആർക്ക്
എപ്പിസോഡ് 11-14 സുസുമി മാൻഷൻ ആർക്ക്
എപ്പിസോഡ് 15-21 നട്ടഗുമോ മൗണ്ടൻ ആർക്ക്
എപ്പിസോഡ് 22-26 റീഹാബിലിറ്റേഷൻ ട്രെയിനിംഗ് ആർക്ക്

NB: സബ് വീഡിയോ പ്ലേയറിൽ തുറക്കുന്നതിന് മുന്‍പ് കൂടെയുള്ള ഫോണ്ട് ഇൻസ്റ്റാൾ ചെയ്യാൻ മറക്കരുത്. ഫോണിൽ MX പ്ലേയറിൽ കാണുന്നവർ ഈ ഫോണ്ട് തങ്ങളുടെ Fonts ഫോൾഡറിലേക്ക് കോപ്പി പേസ്റ്റ് ചെയ്യുക.