Departures
ഡിപ്പാർച്ചേഴ്‌സ് (2008)

എംസോൺ റിലീസ് – 354

ഭാഷ: ജാപ്പനീസ്
സംവിധാനം: Yôjirô Takita
പരിഭാഷ: ജയേഷ്. കെ
ജോണർ: ഡ്രാമ, മ്യൂസിക്കൽ
Download

504 Downloads

IMDb

8/10

മൃതദേഹം അണിയിച്ചൊരുക്കുന്ന തൊഴിലില്‍ എത്തിപ്പെടുന്ന ഒരു സംഗീതകാരന്റെ ആത്മസംഘര്‍ഷങ്ങള്‍ രേഖപ്പെടുത്തുന്ന ജാപ്പനീസ് സിനിമയാണ് ‘ഡിപ്പാര്‍ച്ചേഴ്‌സ്

മിക്ക ഫ്രെയിമിലും മരണത്തിന്റെ സാന്നിധ്യമുള്ള സിനിമയാണ് ‘ഡിപ്പാര്‍ച്ചേഴ്‌സ്’. യൊജീറോ തകിത സംവിധാനം ചെയ്ത ഈ ജാപ്പനീസ് സിനിമ മരണത്തിന്റെ തുടര്‍ച്ചയായ സാന്നിധ്യംകൊണ്ട് നമ്മളെ അലോസരപ്പെടുത്തുന്നില്ല. മറിച്ച്, ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ച് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുകയാണ് ചെയ്യുന്നത്.

2009ല്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടിയ ചിത്രമാണ് ‘ഡിപ്പാര്‍ച്ചേഴ്‌സ്’. സംഗീതത്തിന്റെ ലോകത്തുനിന്ന് മൃതദേഹം അണിയിച്ചൊരുക്കുന്ന തൊഴിലിലേക്ക് എത്തിപ്പെട്ട ഒരു യുവാവിന്റെ ആത്മസംഘര്‍ഷങ്ങളാണ് ഇതിന്റെ പ്രമേയം. ഒട്ടേറെ അന്താരാഷ്ട്ര മേളകളില്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് ഈ സിനിമ.