Erased
ഇറേസ്ഡ് (2017)

എംസോൺ റിലീസ് – 3048

Download

2120 Downloads

IMDb

7.8/10

2017 ൽ Netflix ലൂടെ പുറത്തിറങ്ങിയ ഒരു Japanese Drama-Fantasy-Mystery series സാണ് Boku Dake Ga Inai Machi എന്നറിയപ്പെടുന്ന ഇറേസ്ഡ്.

ഒരു മികച്ച Manga എഴുത്തുകാരൻ ആകണമെന്നാണ് സതൊരുവിന്റെ ആഗ്രഹം. എന്നാൽ സമീപിക്കുന്ന കമ്പനികളെല്ലാം ഓരോ കാരണങ്ങളാൽ അവനെ നിരസിക്കുകയാണ്. ഒരു പിസ്സ ഷോപ്പിലെ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന അവന് എന്നെങ്കിലും തന്റെ സ്വപ്നം നേടിയെടുക്കുമെന്ന വിശ്വാസമുണ്ട്.

സതൊരുവിന് ഒരു പ്രത്യേകതയുണ്ട്. തനിക്ക് ചുറ്റും എന്തെങ്കിലും പ്രശ്നം നടക്കുവാൻ പോകുവാണെങ്കിൽ അവൻ കുറച്ച് മിനിറ്റുകൾ പുറകിലേക്ക് പോവുകയും അതേ കാര്യം വീണ്ടും സംഭവിക്കുകയും ചെയ്യും. തനിക്കാവുന്ന രീതിയിൽ പ്രശ്നം ഇല്ലാതാക്കാൻ അവൻ ശ്രമിക്കാറുണ്ട്. ആ പ്രതിഭാസത്തെ അവൻ ‘റീവൈവൽ’ എന്നാണ് വിളിക്കുന്നത്.
ഇങ്ങനെ ഒരു റീവൈവലിൽ വെച്ച് അവന് അപകടം പറ്റി ഹോസ്പിറ്റലിലാവുകയും അവനെ പരിചരിക്കാനായി അമ്മ നാട്ടിൽ നിന്ന് ഇവന്റെ അടുത്തേക്ക് വരുകയും ചെയ്യുന്നു. ഒരു രാത്രി ഇവൻ വീട്ടിൽ വരുമ്പോ അമ്മ താഴെ മരിച്ചു കിടക്കുന്നതാണ് കാണുന്നത്. അവിടെ ഒളിച്ചിരുന്ന ഒരാളെ പിന്തുടർന്ന് പോയ അവൻ പോലീസുകാരുടെ മുന്നിൽ പെടുന്നു. തനിക്ക് പറ്റാവുന്ന രീതിയിൽ അവൻ റീവൈവലിന് ശ്രമിക്കുമ്പോൾ, ‘റീവൈവലിന്’ പകരം അവൻ ടൈം ട്രാവൽ ചെയ്ത് അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലത്തേക്ക് എത്തുന്നു. അതും അവരുടെ നാട്ടിൽ നടന്ന Serial Kidnapping Murder കേസ് തുടങ്ങുന്നതിന് മുമ്പ്.
അമ്മയുടെ മരണത്തിനും ഈ Serial Kidnapping Murder കേസിനും ബന്ധമുണ്ടെന്ന് തോന്നിയ അവൻ അതിനെ തടുക്കാൻ തുനിഞ്ഞിറങ്ങുന്നു…

Kei Sanbe യുടെ ഇതേ പേരിലുള്ള Manga യെ അടിസ്ഥാനമാക്കിയാണ് സീരീസ് എടുത്തിരിക്കുന്നത്. Manga യെ ആസ്പദമാക്കി ഇതേ പേരിലുള്ള Anime യും പുറത്തിറങ്ങിയിട്ടുണ്ട്.