Even If This Love Disappears from the World Tonight
ഈവൻ ഇഫ് ദിസ് ലൗ ഡീസപ്പിയർസ് ഫ്രം ദ വേൾഡ് ടുനൈറ്റ് (2022)

എംസോൺ റിലീസ് – 3419

ഭാഷ: ജാപ്പനീസ്
സംവിധാനം: Takahiro Miki
പരിഭാഷ: സജിത്ത് ടി.എസ്
ജോണർ: ഡ്രാമ, റൊമാൻസ്
Download

1645 Downloads

IMDb

7.1/10

Movie

N/A

ഷുൻസുകെ മിചിയേദ, റികൊ ഫുകുമോതൊ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി തകഹിരോ മികിയുടെ സംവിധാനത്തിൽ 2022 ൽ പുറത്തിറങ്ങിയ ജപ്പാനീസ് മൂവിയാണ് “Even If This Love Disappears From The World Tonight”.

ഒരു അപകടത്തിൽ തലച്ചോറിന് ക്ഷതമേറ്റ മാവോരിക്ക്, ഉറങ്ങി കഴിഞ്ഞാൽ ഓർമകളെല്ലാം ഇല്ലാതാവും. ഇത് മൂലം അവൾക്ക് എന്നും ഡയറി എഴുതേണ്ടി വരുകയാണ്. രാവിലെ എഴുന്നേറ്റ ഉടൻ ഈ ഡയറി വായിച്ച് മുമ്പത്തെ എല്ലാ കാര്യങ്ങളും മനസ്സിലാക്കിയെടുക്കണം. അങ്ങനെ ഒരു ദിവസം അപ്രതീക്ഷിതമായി, തൊരു എന്ന ഒരു പയ്യൻ മാവോരിയോട് ഇഷ്ടമാണെന്ന് പറയുന്നു. ഒട്ടും പ്രതീക്ഷിക്കാതെ, അവൾ അവനോട് തിരിച്ചും ഇഷ്ടമാണെന്ന് പറയുന്നു. തന്റെ കൂട്ടുകാരനെ ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെടുത്താനായാണ് അവളോട് അവൻ ഇഷ്ടമാണെന്ന് പറഞ്ഞത്‌. എന്നാൽ, ഇവർ തമ്മിൽ ഡേറ്റിങിലാണെന്ന് കോളേജിൽ മൊത്തം പാട്ടായാതോടെ, ആളുകളുടെ കണ്ണിൽ പൊടിയിടാൻ തൊരുവും മാവോരിയും കപ്പിളായി ഭാവിക്കാമെന്ന തീരുമാനത്തിൽ എത്തുന്നു.