From Up on Poppy Hill
ഫ്രം അപ്പ് ഓണ്‍ പോപ്പി ഹില്‍ (2011)
എംസോൺ റിലീസ് – 2199
ഭാഷ: | ജാപ്പനീസ് |
സംവിധാനം: | Gorô Miyazaki |
പരിഭാഷ: | എൽവിൻ ജോൺ പോൾ |
ജോണർ: | അനിമേഷൻ, ഡ്രാമ, ഫാമിലി |
1964 ടോക്യോ ഒളിമ്പിക്സ് നടക്കുന്നതിന്റെ ഭാഗമായി ഒരു സ്കൂളിലെ പഴയ ക്ലബ് ഹൗസ് പൊളിച്ചു പണിയാന്‍ അധികൃതര്‍ തീരുമാനിക്കുന്നു. അതില്‍ നിന്ന് ക്ലബ് ഹൗസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളായ ഷുന്നിനെയും ഉമിയെയും ചുറ്റി പറ്റി ഉള്ള കഥ പറയുന്ന ഒരു ജാപ്പനീസ് അനിമേഷന്‍ ചിത്രമാണ് “ഫ്രം അപ്പ് ഓണ്‍ പോപ്പി ഹില്‍”
2011 ഇല് ഇറങ്ങിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് “സ്പിരിറ്റട് എവേ”, “ഗ്രേവ് ഓഫ് ദി ഫയര്‍ ഫ്ല്യ്സ്” തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച “സ്റ്റുഡിയോ ജിബ്ലി” ആണ്.
പ്രശസ്ത അനിമേ സംവിധായകന് ഹയോ മിയസാകിയുടെ മകന് ഗോറോ മിയസാകി ആണ് ചിത്രത്തിന്റെ സംവിധായകന്.