എംസോൺ റിലീസ് – 3345
ഓസ്കാർ ഫെസ്റ്റ് 2024 – 11

ഭാഷ | ജാപ്പനീസ് |
സംവിധാനം | Takashi Yamazaki |
പരിഭാഷ | എല്വിന് ജോണ്‍ പോള്‍ |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ |
തകാഷി യാമസാക്കി രചനയും സംവിധാനവും വിഷ്വല്‍ എഫക്ട്സ് സൂപ്പര്വൈസും നടത്തി 2023-ല്‍ പുറത്തിറങ്ങിയ ജാപ്പനീസ് ചലച്ചിത്രമാണ് “ഗോഡ്സില്ല മൈനസ് വണ്‍“
രണ്ടാം ലോകമഹായുദ്ധം അതിജീവിച്ചൊരു കാമികാസി (ചാവേര്‍) പൈലറ്റാണ് കൊയിച്ചി ഷിക്കിഷിമ. അദ്ദേഹവും, അദ്ദേഹത്തിന്റെ ചുറ്റുമുള്ളവരും, ജപ്പാന് മുഴുവനും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു വട്ടപ്പൂജ്യമായി മാറിപ്പോയിരിക്കുന്ന അവസ്ഥയിലാണ് അറ്റം ബോംബിന്റെ ശക്തി കൊണ്ട് പരിവര്‍ത്തനം സംഭവിച്ചൊരു ഭീമാകരാനായ കടല്‍ജീവി ജപ്പാനെ ആക്രമിക്കാന്‍ വന്നത്. അങ്ങനെ പൂജ്യത്തില്‍ നിന്നും മൈനസ് വണ്ണിലേക്ക് പോയൊരു ജനത, ഗോഡ്സില്ല എന്നയീ കടല്ജീവിയോട് പോരാടാന്‍ ശ്രമിക്കുന്ന, അവരുടെ അതിജീവനത്തിന്റെ കഥ പറയുന്നൊരു ചിത്രമാണ് “ഗോഡ്സില്ല മൈനസ് വണ്‍”
ജപ്പാന് അകത്തും ലോകമെമ്പാടും ഒട്ടേറെ നിരൂപകശ്രദ്ധ നേടിയ ചിത്രം വന്‍ സാമ്പത്തിക വിജയവും നേടി. 2024-ല്‍ നടന്ന ഓസ്കാര്‍ പുരസ്കാര ചടങ്ങില്‍ ചിത്രം ഏറ്റവും മികച്ച വിഷ്വല്‍ എഫക്ടുകള്ക്കുള്ള പുരസ്കാരവും നേടുകയുണ്ടായി.