Golden Boy
ഗോൾഡൻ ബോയ് (1995)

എംസോൺ റിലീസ് – 69

1995-ൽ റ്ററ്റ്സുയ എഗാവയു‌ടെ അതേ പേരിലുള്ള മാങ്കയെ ആസ്പദമാക്കി ഇറക്കിയ ആറ് എപ്പിസോഡ്‌ ഉള്ള അ‍ഡൾട്ട് കോമ‍ഡി അനിമെയാണ് “ഗോൾ‍ഡൻ ബോയ്“.

25 വയസ്സുള്ള ഓയെ കിന്ററോ എന്ന ചെറുപ്പക്കാരന് തന്റെ ജോലികൾക്കും യാത്രകൾക്കിടയിലും നേരിടേണ്ടി വരുന്ന പല പ്രശ്നങ്ങളും വെല്ലുവിളികളുമാണ് ഈ അനിമേയുടെ ഇതിവൃത്തം.
ജപ്പാന്‍ മുഴുവന്‍ തന്റെ സൈക്കിളില്‍ കറങ്ങി കിട്ടുന്ന എന്ത് പണിയും ചെയ്യുന്നയാളാണ് കിന്റ്റോ. ഓരോ എപ്പിസോഡിലും താന്‍ ജോലി ചെയ്യാന്‍ എത്തുന്ന സ്ഥലത്തെ ഒരു പെണ്ണില്‍ ആകൃഷ്ടനാകുന്ന കിന്ററോ ഓരോ കുഴപ്പങ്ങളില്‍ ചെന്ന് ചാടുന്നു, ശേഷം ഒരു വലിയ കുഴപ്പത്തില്‍ നിന്ന് ചുറ്റുമുള്ളവരെ രക്ഷിക്കാനും സഹായിക്കുന്നു.

ഒഴുക്കുള്ള അനിമേഷനും, കഥാപാത്രങ്ങളുടെ ശബ്ദവും, മികച്ച രീതിയിലുള്ള ആവിഷ്കരണവും ഗോൾഡൻ ബോയിക്ക് “കൾട്ട് ക്ലാസ്സിക്ക്” എന്ന പദവി സമ്മാനിച്ചു.ശേഷമിറങ്ങിയ, ഗ്രാന്ഡ് ബ്ലൂ, പ്രിസ്സൺ സ്കൂൾ പോലെയുള്ള പല കോമഡി അനിമേകളുടെയും ബ്ലൂപ്രിന്റ് എന്ന് വിഷേശിപ്പിക്കാവുന്ന ഗോൾഡൻ ബോയ് ഇന്നും അനിമേ ഗ്രൂപ്പികളിലൊരു ചർച്ചാ വിഷയമാണ്.

ചില രംഗങ്ങളുടെ സ്വഭാവം കാരണം പ്രായപൂര്‍ത്തിയായവരും, പെട്ടെന്ന് നീരസമുണ്ടാകാത്തവര്‍ക്കും മാത്രം സീരീസ് സജസ്റ്റ് ചെയ്യുന്നു.