എം-സോണ്‍ റിലീസ് – 31
ഭാഷ | ജപ്പാനിസ് |
സംവിധാനം | Isao Takahata |
പരിഭാഷ | മുബാറക്ക് റ്റി എൻ |
ജോണർ | ആനിമേഷന്‍, ഡ്രാമ, വാർ |
രണ്ടു യുദ്ധങ്ങൾക്കിടയിൽ അനുഭവപ്പെടുന്നതെന്തോ, അതിനെയാണ് നാം സ്വാതന്ത്ര്യം എന്ന് വിശേഷിപ്പിക്കാറുള്ളത്. ഓരോ യുദ്ധത്തിനൊടുവിലും അവശേഷിക്കുന്നത് ജയിച്ചവരും തോറ്റവരുമല്ല, പകരം ഇരകൾ മാത്രമാണ്. എല്ലാ കാലത്തും, യുദ്ധത്തിൻ്റെ ഇരകൾ സ്ത്രീകളും നിഷ്കളങ്കരായ കുട്ടികളുമാണ്.
1988 ൽ, Studio Ghibli പുറത്തിറക്കിയ, Grave of the Fireflies എന്ന അനിമേഷൻ ചിത്രവും ഇതേ ആശയം തന്നെയാണ് പങ്കുവയ്ക്കുന്നത്. അകിയുക്കി നൊസാക്കയുടെ 1967 ലെ, ഇതേ പേരിലുള്ള ചെറുകഥയാണ് ചിത്രത്തിനാധാരം. രണ്ടാം ലോക മഹായുദ്ധത്തിൻ്റെ അവസാന നാളുകളിൽ, അതിജീവനത്തിനായി പൊരുതുന്ന സെയ്‌റ്റ, സെറ്റ്സുകോ എന്നീ സഹോദരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.
യുദ്ധത്തിൻ്റെ അനന്തരഫലങ്ങൾ കുട്ടികളിലുണ്ടാക്കുന്ന മാനസിക സംഘർഷങ്ങൾ, ചിത്രം വ്യക്തമായി വരച്ചു കാട്ടുന്നുണ്ട്. ഇസാവോ തക്കാഹട്ടയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം, എക്കാലത്തെയും മികച്ച അനിമേഷൻ ചിത്രങ്ങളിൽ ഒന്നായി നിരൂപകർ വിലയിരുത്തുന്നു. Steven Schneider പുറത്തിറക്കിയ 1001 Movies You Must See Before You Die എന്ന പട്ടികയിലും, IMDb Top 250 Movies പട്ടികയിലും ചിത്രം ഇടം കണ്ടെത്തിയിട്ടുണ്ട്.