I Am a Hero
അയാം എ ഹീറോ (2015)

എംസോൺ റിലീസ് – 1319

ഭാഷ: ജാപ്പനീസ്
സംവിധാനം: Shinsuke Sato
പരിഭാഷ: ശിവരാജ്
ജോണർ: ആക്ഷൻ, ഹൊറർ
Subtitle

5373 Downloads

IMDb

6.7/10

ജപ്പാനിൽ അപ്രതീക്ഷിതമായി സോംബികൾ പെരുകുന്നു. വളരെ സാധാരണക്കാരനായ ഒരു മാങ്ക അർട്ടിസ്റ്റിലൂടെയും ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥിനിയിലൂടെയും കഥ മുന്നോട്ട് പോകുന്നു. ഉയരമുള്ള സ്ഥലങ്ങളിൽ സോംബികൾ നിലനിൽക്കില്ല എന്നറിഞ്ഞുകഴിയുമ്പോൾ, ജപ്പാനിലെ ഉയരമുള്ള “ഫുജി” പർവ്വതത്തിലേക്ക് പോകാൻ അവർ നിർബന്ധിതരാവുന്നു. കണ്മുന്നിൽ അനങ്ങുന്ന എന്തിനെയും ആക്രമിക്കുന്ന സോംബികളുടെ ഇടയിലൂടെ, ഒരു ഷോട്ട്-ഗണ്ണിൽ വിശ്വസിച്ചുകൊണ്ട് അവർ യാത്ര തിരിക്കുന്നു. ആ യാത്ര പുരോഗമിക്കുന്നതിനോടൊപ്പം കഥയും പുരോഗമിക്കുന്നു.

ഒരു സാധാരണ സോംബി പടത്തിലുള്ളതെല്ലാം ഇതിലുമുണ്ട്, ഒട്ടും ബോറടിക്കാതെ കണ്ടുതീർക്കാൻ കഴിയുന്ന ഒരു മനോഹര സോംബി ചിത്രമാണിത്.