Inuyashiki
ഇനുയാഷിക്കി (2018)
എംസോൺ റിലീസ് – 1444
ഭാഷ: | ജാപ്പനീസ് |
സംവിധാനം: | Shinsuke Sato |
പരിഭാഷ: | ശിവരാജ് |
ജോണർ: | ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ |
” ഇനുയാഷിക്കി” എന്ന ജാപ്പനീസ് മാങ്കാ സീരീസിനെ ആസ്പദമാക്കി 2018 ൽ പുറത്തിറങ്ങിയ സൂപ്പർഹീറോ മൂവിയാണ് ഇനുയാഷിക്കി.
സ്വന്തം വീട്ടിലും ജോലിസ്ഥലത്തും അവഗണനകളും കുറ്റപ്പെടുത്തലുകളും മാത്രം അനുഭവിക്കുന്ന, മധ്യവയസ്കനായ ഇനുയാഷിക്കി എന്ന ഒരു പാവത്തിന്റെ കഥയാണിത്. അങ്ങനെയിരിക്കെ ഒരുദിവസം ഇനുയാഷിക്കിയും ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥിയും അന്യഗ്രഹ ജീവികളുടെ പിടിയിലാവുന്നു. അവർ ഇവരെ അവരുടെ ടെക്‌നോളജി ഉപയോഗിച്ച് റോബോട്ടുകളാക്കി മാറ്റുന്നു. ഇതുമൂലം ഇരുവർക്കും പല കഴിവുകളും കിട്ടുന്നു. ഹൈസ്‌കൂൾ വിദ്യാർത്ഥി വില്ലനായി മുന്നോട്ട് പോകുമ്പോൾ, അതിനെ എതിർത്ത് കൊണ്ട് ഇനുയാഷിക്കിയും ഇറങ്ങിത്തിരിക്കുന്നു.