Little Forest: Summer/Autumn
ലിറ്റിൽ ഫോറസ്റ്റ്: സമ്മർ/ഓട്ടം (2014)
എംസോൺ റിലീസ് – 2886
ഭാഷ: | ജാപ്പനീസ് |
സംവിധാനം: | Jun'ichi Mori |
പരിഭാഷ: | സുബീഷ്, ചിറ്റാരിപ്പറമ്പ് |
ജോണർ: | ഡ്രാമ |
ഇച്ചിക്കോ, ജപ്പാനിലെ കുമോരി എന്ന ഉൾനാടൻ ഗ്രാമത്തിൽ ജീവിക്കുന്ന പെൺകുട്ടിയാണ്. അമ്മ വീടു വിട്ട് പോയത് കാരണം തനിച്ചു കഴിയുകയാണവൾ. മുൻപ് പട്ടണത്തിൽ ജീവിച്ചിരുന്നെങ്കിലും അവിടം മടുത്ത് തിരിച്ചു വന്നിരിക്കുകയാണ് ഇച്ചിക്കോ. പക്ഷേ അവൾ പ്രയത്നശാലിയാണ്. കൃഷി ചെയ്യുന്നത് കൂടാതെ, വിവിധ ഋതുക്കളിൽ നാട്ടിലും, കാട്ടിലും ലഭിക്കുന്ന പ്രകൃതിവിഭവങ്ങൾ ഉപയോഗിച്ച് കൊതിയൂറുന്ന ഭക്ഷണമുണ്ടാക്കി ആസ്വദിച്ചു ജീവിക്കുകയാണ് അവൾ.
കൃഷിയെയും, പ്രകൃതിയെയും സ്നേഹിക്കുന്ന ഒരു നാടിന്റെ ഹൃദയത്തുടിപ്പ് അടുത്തറിയാൻ ഈ സിനിമ നമ്മളെ സഹായിക്കും. ഇച്ചിക്കോയുടെ കൂടെ നമ്മളും ആ ഗ്രാമത്തിലെ ഒരാളായി മാറുന്ന മായാജാലത്തിന്റെ കവാടമാണ് ഈ സിനിമ നമുക്ക് മുന്നിൽ തുറന്നിടുന്നത്.