Monster
മോൺസ്റ്റർ (2023)

എംസോൺ റിലീസ് – 3392

Download

5357 Downloads

IMDb

7.8/10

ഒരേ സംഭവം മൂന്ന് പേരുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന സിനിമയാണ് മോൺസ്റ്റർ.

കഥയിലെ മൂന്ന് കഥാപാത്രങ്ങളാണ് സൗരിയും, ഹോറിയും, മിനാറ്റോയും. മിനാറ്റോയുടെ പെട്ടെന്നുള്ള അസ്വാഭാവിക പെരുമാറ്റം ശ്രദ്ധിച്ച അമ്മ സൗരി, വിവരം തിരക്കിയപ്പോഴാണ് അവന്റെ ടീച്ചറായ ഹോറി അവനെ ശാരീരികമായി ഉപദ്രവിക്കുന്നുണ്ടെന്ന് അറിഞ്ഞത്.

എന്നാൽ ശരിക്കുമെന്താണ് സംഭവിച്ചത്, ആരുടെ ഭാഗത്താണ് തെറ്റും ശരിയും, ആരാണ് യഥാർത്ഥത്തിൽ തെറ്റിദ്ധരിക്കപ്പെട്ടത് എന്നുള്ളതാണ് സിനിമയിൽ പിന്നീട് കാണിക്കുന്നത്.

ഒരേ സംഭവത്തെ ഒന്നിലധികം കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന അകിര കുറൊസാവയുടെ രഷോമോണ്‍ എഫക്റ്റിനെ അനുസ്മരിപ്പിക്കുന്ന ഒരു ആഖ്യാനരീതിയാണ് സംവിധായകൻ ഹിരോകാസു കോറെ-എഡ ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്.