My Neighbor Totoro
മൈ നെയ്ബര്‍ ടോടോറോ (1988)

എംസോൺ റിലീസ് – 394

1998 ല്‍ ‘ഹയാഓ മിയസാക്കി’ സംവിധാനം ചെയ്ത അനിമേഷന്‍ ചിത്രമാണ് ‘മൈ നെയ്ബര്‍ ടോടോറോ’. ഒരു പ്രൊഫസ്സറുടെ രണ്ട് മക്കളും അവര്‍ക്ക് മരക്കഷ്ണങ്ങളായ ആത്മാക്കളുമായി ഉണ്ടാവുന്ന വിചിത്ര ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിലെ ‘ടോടോറോ’ എന്ന കാഥാപാത്രം പിന്നീട് ജപ്പാനിലെ സാംസ്കാരിക അടയാളമായി മാറി. എമ്പയര്‍ മാഗസിനില്‍ ‘ലോകത്തിലെ മികച്ച 100’ ചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. കൂടാതെ എമ്പയറിന്റെ മികച്ച 50 അനിമേഷന്‍ കഥാപാത്രങ്ങളില്‍ ‘ടോടോറോ’ ഇടം പിടിച്ചിട്ടുണ്ട്.