Nausicaa of the Valley of the Wind
നൗഷിക ഓഫ് ദി വാലി ഓഫ് ദി വിൻഡ് (1984)
എംസോൺ റിലീസ് – 1618
ഭാഷ: | ജാപ്പനീസ് |
സംവിധാനം: | Hayao Miyazaki |
പരിഭാഷ: | അജിത് രാജ് |
ജോണർ: | അഡ്വെഞ്ചർ, അനിമേഷൻ, ഫാന്റസി |
ജപ്പാനിലെ പ്രശസ്ത അനിമേഷൻ സ്റ്റുഡിയോ ആയ സ്റ്റുഡിയോ ഗിബ്ലി നിർമ്മിച്ച ആദ്യ അനിമേഷൻ ചിത്രമാണിത്.
ഭൂമിയിലെ വ്യവസായ വിപ്ലവങ്ങളുടെ ഫലമായി ലോകത്തെ മുഴുവൻ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു ചതുപ്പനിലം രൂപപ്പെടുന്നു. എന്നാൽ അവിടെനിന്നെല്ലാം വത്യാസ്തമാണ് നൗഷിക എന്ന പെണ്കുട്ടിയുടെ രാജ്യമായ കാറ്റിന്റെ താഴ്‌വര. പക്ഷെ, അപ്രതീക്ഷിതമായി അവിടേക്ക് വരുന്ന ഒരു വിമാനവും, അതിനുള്ളിലെ വസ്തുവും ആ നാടിന്റെ ഗതി മാറ്റുകയും അതിനെതിരെ നൗസികയുടെ പോരാട്ടവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
നമ്മൾ ഉണ്ടാക്കുന്ന മാലിന്യങ്ങൾ അന്തരീക്ഷത്തെ എങ്ങനെ ബാധിക്കുമെന്നും, പ്രകൃതി നമുക്ക് എത്ര പ്രാധാന്യമുള്ളതാണെന്നും ഈ ചിത്രം ചൂണ്ടിക്കാട്ടുന്നു.