Oshin
ഓഷിൻ (2013)

എംസോൺ റിലീസ് – 2718

Download

1947 Downloads

IMDb

7.2/10

Movie

N/A

Shin Togashi സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ ഒരു ചിത്രമാണ് Oshin. ജാപ്പനീസ് ചരിത്രത്തിലെ ഏറ്റവുമധികം ആളുകൾ കണ്ട TV സീരിസുകളിൽ ഒന്നായ Oshin (1983) ലെ ഒരു ചെറിയ ഭാഗമാണ് ചിത്രത്തിലുള്ളത്.

കളിച്ചു നടക്കേണ്ട പ്രായത്തിൽ വീട്ടു ജോലിക്ക് പോകേണ്ടി വന്ന ഒരു കുട്ടിയുടെ കഥയാണ് Oshin. 1907-1908 കളിലാണ് കഥ നടക്കുന്നത്. ഒരു ദരിദ്രകുടുംബത്തിലെ കുട്ടിയാണ് Oshin. വീട്ടിലെ മോശം സാമ്പത്തികം മൂലം 7 വയസ്സുകാരിയായ Oshin നെ താമസിച്ചു വീട്ടു ജോലി ചെയ്യുവാൻ പറഞ്ഞയക്കുവാൻ അച്ഛൻ തീരുമാനിക്കുകയാണ്. എന്നാൽ അമ്മയ്ക്കും അമ്മൂമ്മയ്ക്കും അതിൽ താല്പര്യം ഉണ്ടായിരുന്നില്ല. ജോലി ചെയ്യുന്ന വീട്ടിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പിന്നീട് മലമുകളിലെ ഒരു വേട്ടക്കാരനുമായി ചങ്ങാത്തത്തിലാകുന്നതും പിന്നീട് മറ്റൊരു വീട്ടിലെത്തുന്നതും അവിടെ ഉണ്ടാകുന്ന കാര്യങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്.