Parasyte: Part 1
പാരസൈറ്റ്: പാർട്ട് 1 (2014)

എംസോൺ റിലീസ് – 1649

ഭാഷ: ജാപ്പനീസ്
സംവിധാനം: Takashi Yamazaki
പരിഭാഷ: ശിവരാജ്
ജോണർ: ആക്ഷൻ, ഡ്രാമ, ഹൊറർ
Subtitle

7020 Downloads

IMDb

6.8/10

Movie

N/A

മനുഷ്യരുടെ തലയിൽ കയറി തലച്ചോർ തിന്നിട്ട്, ആ ശരീരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് മനുഷ്യരുടെ ഇടയിൽ അവരിൽ ഒരാളായി ജീവിക്കുന്ന പാരസൈറ്റുകളുടെ കഥ. കഥാനയകനായ ഹൈസ്‌കൂൾ വിദ്യാർത്ഥിയുടെ തലയിലേക്ക് കയറാൻ പോയ പരസൈറ്റ് അബദ്ധത്തിൽ, നായകന്റെ കൈയിലേക്ക് കയറുന്നു. ഇതേസമയം മറ്റ്‌ പാരസൈറ്റുകൾ കൊലപാതക പരമ്പര ആരംഭിക്കുന്നു. അവരെ തടയാൻ ഇറങ്ങി പുറപ്പെടുകയാണ് നായകനും നായകന്റെ കൈയിലെ പാരസൈറ്റ് ആയ ‘മിഗി’യും.

ഇതേപേരിലുള്ള ജാപ്പനീസ് മാങ്കാ ആൻഡ് അനിമേ സീരിസിന്റെ മൂവി അടാപ്റ്റേഷൻ ആണ് രണ്ട്‌ ഭാഗങ്ങളായി ഇറക്കിയിരിക്കുന്ന ഈ പടം. കുറച്ച് ചോരപ്പുഴയുണ്ടെങ്കിലും ബോറടിക്കാതെ കണ്ടു തീർക്കാൻ കഴിയുന്ന ഒരു പടമാണിത്.