Parasyte: Part 2
പാരസൈറ്റ്: പാർട്ട് 2 (2015)

എംസോൺ റിലീസ് – 1656

ഭാഷ: ജാപ്പനീസ്
സംവിധാനം: Takashi Yamazaki
പരിഭാഷ: ശിവരാജ്
ജോണർ: ആക്ഷൻ, ഡ്രാമ, ഹൊറർ
Download

5447 Downloads

IMDb

6.5/10

Movie

N/A

Hitoshi Iwaaki യുടെ “പാരസൈറ്റ്” എന്ന ജാപനീസ് മാങ്കാ സീരീസിനെ ആസ്പദമാക്കി 2014-ൽ പുറത്തിറങ്ങിയ “പാരസൈറ്റ് : പാർട് 1” എന്ന പടത്തിന്റെ തുടർച്ചയാണ് 2015-ൽ ഇറങ്ങിയ ഈ പടം.

മനുഷ്യശരീരത്തിൽ കയറിക്കൂടി, മനുഷ്യരുടെ തലച്ചോർ തിന്നുകയും, അതുവഴി ആ ശരീരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നവരാണ് പാരസൈറ്റുകൾ. അവർ എവിടെനിന്ന് വന്നെന്നോ എന്തിനുവേണ്ടി വന്നെന്നോ ആർക്കുമറിയില്ല.തലച്ചോർ തിന്നാലും മനുഷ്യരുടെ രൂപത്തിൽ തന്നെ തുടരാനും, വേണമെങ്കിൽ രൂപം മാറാനും കഴിവുള്ളവരാണ് പാരസൈറ്റുകൾ. തലയിൽ കയറാൻ ശ്രമിക്കുന്നതിനിടയിൽ, അബദ്ധത്തിൽ “ഇസുമി ഷിനിച്ചി” എന്ന ഹൈസ്‌കൂൾ വിദ്യാർത്ഥിയുടെ വലതുകൈയിലേക്ക് “മിഗി” എന്ന പാരസൈറ്റ് കയറുന്നു. നരഭോജികളും അതിക്രൂരന്മാരുമായ പാരസൈറ്റുകളുടെ ഇടയിൽ നിന്നും, മനുഷ്യരുമായി സഹവസിച്ച് പോകാനാവുമോ എന്ന ചോദ്യവുമായി “റ്റാമിയ” എന്ന പെൺ പാരസൈറ്റ് വരുന്നതും, അവർ ഒരു മനുഷ്യകുഞ്ഞിനെ ഗർഭം ധരിക്കുകയും ചെയ്യുന്നതായിരുന്നു ആദ്യഭാഗം.

മനുഷ്യരെ കൊന്നുതിന്നുന്ന പാരസൈറ്റുകളെ, മിഗിയും ഷിനിച്ചിയും തേടിപ്പിടിച്ച് കൊല്ലുന്നതിലൂടെയാണ് ഈ സിനിമ ആരംഭിക്കുന്നത്. റ്റാമിയ തന്റെ കുഞ്ഞിന് ജന്മം നൽകുന്നു. റ്റാമിയയെയും കുഞ്ഞിനെയും ഒപ്പം ഷിനിച്ചിയെയും തേടി ഗവണ്മെന്റും മറ്റ് പാരസൈറ്റുകളും വരുന്നു. “മനുഷ്യരുമായി സഹവാസം” സാധ്യമോ എന്ന ചോദ്യത്തിന്റെ ഉത്തരത്തിലേക്കുള്ള റ്റാമിയയുടെ യാത്രയും മിഗിക്കും ഷിനിച്ചിക്കും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് കഥാസാരം.