എം-സോണ്‍ റിലീസ് – 89
ഭാഷ | ജാപ്പനീസ് |
സംവിധാനം | Akira Kurosawa |
പരിഭാഷ | ശ്രീധര്‍ |
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി |
അകിര കുറൊസാവ സംവിധാനം ചെയ്ത്, 1950-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ചലച്ചിത്രമാണ് റാഷോമോൻ.
1951-ൽ വെനീസ് ചലച്ചിത്രോത്സവത്തിൽ റാഷോമോൺ ഗോൾഡൻ ലയൺ’ പുരസ്കാരം നേടിയതോടെയാണു ഈ ജപ്പാനീസ് സിനിമ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റിയത്. 24-ആം അക്കാദമി അവാർഡുകളിൽ ഈ ചിത്രത്തിന് അക്കാദമി ഓണററി പുരസ്കാരവും ലഭിക്കുകയുണ്ടായി.
‘റാഷോമോൺ’ ലളിതമായ ബാഹ്യഘടനയും ആന്തരിക ലോകവുമുള്ള സൃഷ്ടിയാണ്. അകുതഗാവ എന്ന ജപ്പാനീസ് കഥാകൃത്തിൻറെ രണ്ട് പ്രശസ്ത കഥകൾ കൂട്ടിച്ചേർത്താണ് കുറസോവ തൻെറ ചലച്ചിത്രം സൃഷ്ടിച്ചത്. `റാഷോമോൺ’ സത്യത്തിൻെറ ആപേക്ഷികതയെ അവതരിപ്പിക്കുന്നു. ഒരേ വസ്തു നാലു പേരിലൂടെ പറയപ്പെടുമ്പോൾ നാലു പ്രകാരമായി മാറുന്നു. ഇവിടെ സംഭവിക്കുന്നത് ഒരു ബലാത്സംഗവും കൊലപാതകവുമാണ്. ‘റാഷോമോൺ’ ഗേറ്റിൽ മഴ തോരുന്നതും കാത്തിരിക്കുന്ന മൂന്ന് പേരുടെ സംഭാഷണത്തിലൂടെയാണ് ഈ സംഭവത്തെക്കുറിച്ച് നാമറിയുന്നത്. അവരും അക്കഥ പറയുകയല്ല; കോടതിയിൽ നടന്ന കേസു വിസ്താരത്തിനിടെ പറഞ്ഞു കേട്ടതെന്ന നിലക്കാണ് അവരത് അവതരിപ്പിക്കുന്നത്