എം-സോണ്‍ റിലീസ് – 1639
മാങ്ക ഫെസ്റ്റ് – 09

ഭാഷ | ജാപ്പനീസ് |
സംവിധാനം | Keishi Ohtomo |
പരിഭാഷ | സോണിയ റഷീദ് |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ |
റുറോണി കെൻഷിൻ സീരീസിലെ രണ്ടാം ചിത്രമാണ് റുറോണി കെൻഷിൻ: ക്യോട്ടോ ഇൻഫേണോ. മകോറ്റോ ഷിഷിയോ എന്ന ക്രൂരനായ പ്രതിയോഗിയെയാണ് ഇത്തവണ കെൻഷിന് നേരിടാനുള്ളത്.
പുതിയെ ഗവൺമെന്റിനെ അട്ടിമറിച്ച് ഭരണം നേടാനുള്ള ഷിഷിയോയുടെ ശ്രമങ്ങൾക്കെതിരെ പടപൊരുതുന്ന കെൻഷിന്റെയും കൂട്ടാളികളുടെയും കഥയാണിത്. മികച്ച സംവിധാനവും ചടുലമായ ആക്ഷൻ രംഗങ്ങളും രണ്ടാം ഭാഗത്തെയും ഒരു മികച്ച ചലച്ചിത്രാനുഭവമാക്കി മാറ്റുന്നു.