എംസോൺ റിലീസ് – 2705
ഭാഷ | ജാപ്പനീസ് |
സംവിധാനം | Keishi Ohtomo |
പരിഭാഷ | രാഹുൽ രാജ് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ |
റുറോണി കെൻഷിൻ സീരീസിലെ അഞ്ചാമത്തെയും അവസാനത്തെയും
ചിത്രമാണ് ‘റുറോണി കെൻഷിൻ: ദ ബിഗിനിങ്‘. പേര് സൂചിപ്പിക്കുന്നത് പോലെ
കെൻഷിന്റെ ചരിത്രമാണ് സിനിമ പറയുന്നത്. ‘ബകുമറ്റ്സു’ കാലഘട്ടത്തിന്റെ
അവസാനനാളുകളിലാണ് കഥ നടക്കുന്നത്. കെൻഷിന്റെ മുഖത്തെ
X ആകൃതിയിലുള്ള മുറിവ് എങ്ങനെയുണ്ടായി എന്നും ഒരു നാടോടിയായി
മാറുന്നതിന് മുമ്പ് കെൻഷിൻ ആരായിരുന്നുവെന്നുമുള്ള ഒരു അന്വേഷണമാണ്
ഈ സിനിമ. “തന്റെ വാളുപയോഗിച്ച് ആരെയും കൊല്ലില്ല” എന്ന് കെൻഷിൻ ശപഥം
ചെയ്യുന്നതിന് മുമ്പ് നടക്കുന്ന കഥയായതുകൊണ്ടുതന്നെ മറ്റുചിത്രങ്ങളെ അപേക്ഷിച്ച്
രക്തകലുഷിതമാണ് ദ ബിഗിനിങ്. സീരീസിലെ നാലാം ഭാഗമായ ‘ദ ഫൈനലി’നൊപ്പം
7 മാസമെടുത്ത് 49 ലൊക്കേഷനുകളിലായി ഷൂട്ട് ചെയ്ത ചിത്രം 2021 ജൂലൈ 30ന്
നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്തു. ജാപ്പനീസ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും
ജനപ്രീതിയുള്ള ലൈവ് ആക്ഷൻ മാങ്ക അഡാപ്റ്റഡ് സീരീസായി റുറോണി കെൻഷിൻ മാറി.
സീരിസിലെ മുൻഭാഗങ്ങൾ: