Seven Samurai
സെവന്‍ സാമുറായ് (1954)

എംസോൺ റിലീസ് – 100

Download

3289 Downloads

IMDb

8.6/10

Movie

N/A

എം-സോണ്‍ തങ്ങളുടെ നൂറാമത് റിലീസ് പങ്കുവയ്ക്കുകയാണ്. അകിര കുറോസവയുടെ സെവന്‍ സാമുറായ് ആണ് നൂറാമത്തെ ഞങ്ങളുടെ സിനിമ.

വിപ്ലവം ഒരു ദിവസം ലോകം മുഴുവൻ പൊട്ടി പുറപ്പെടുന്നത് അല്ല. ഓരോ നാട്ടിലും അവിടുത്തെ തലനരച്ച കാർണോർക്കു ഒരു വിപ്ലവത്തിന്റെ കഥ പറയാനുണ്ടാവും. പാർട്ടിക്ക് വേണ്ടിയോ അധികാരത്തിനു വേണ്ടിയാ അല്ല, നാടിനു വേണ്ടി മണ്ണിനെ അറിഞ്ഞവൻ നടത്തിയ വിപ്ലവം. 1586 ആം വർഷം ജപ്പാനിലെ ഒരു കൊച്ചു ഗ്രാമത്തിൽ പൊട്ടി പുറപ്പെട്ട വിപ്ലവത്തിന്റെ നാടൻപാട്ടാണ്‌ Seven Samurai. കൊയ്ത്തിനിറങ്ങുന്നവൻ ആയുധമേന്തി പ്രതിരോധത്തിനിറങ്ങിയ വിപ്ലവം, ജാതി വ്യവസ്ഥയുടെ മറ്റൊരു മുഖത്തോട് ആട്ടി തുപ്പിയ വിപ്ലവം, പ്രണയത്തിനു വേണ്ടി കമിതാക്കൾ നയിച്ച വിപ്ലവം, തന്റെ മകന്റെ മരണത്തിനു നീതി സ്വയം നടപ്പാക്കിയ ഒരു അമ്മയുടെ വിപ്ലവം. ചോര വീഴാത്ത വിപ്ലവം ഇല്ലല്ലോ.

ഗ്രാമത്തിൽ ശേഷിച്ചിരുന്ന അവസാനത്തെ അരിമണിയും കൊള്ള അടിക്കപെട്ടപ്പോൾ ആണ് ആ പാവപെട്ട കർഷകർ തിരിച്ചടിക്കാൻ ആഗ്രഹിച്ചത്. കാരണം വിശന്നു കരയുന്ന അവരുടെ കുട്ടികൾക്ക് നൽകാൻ ഉത്തരം പോലും ആ സാധുകളിടെ കൈയിൽ ഇല്ലായിരുന്നു. ആയുധം കയ്യിലേന്തിയാൽ യുദ്ധം ആവില്ല. അതിനു പോരാളികൾ വേണം. അതിനായ് അവർ ഏഴ് samurai കളെ കണ്ടെത്തുന്നു. തുടർന്ന് ആ നാടിനെ കാക്കാൻ മുന്നിൽ നിരക്കുന്ന ഏഴു സമുറായികളുടെയും അവർക്ക് സഹായവുമായി പിന്നിൽ നിരന്ന കുറെ കാലി വയറുകളുടെയും കഥയാണ് Seven Samurai പറഞ്ഞു വക്കുന്നത്.