എംസോൺ റിലീസ് – 3400
Episodes 01-05 / എപ്പിസോഡ്സ് 01-05
ഭാഷ | ജാപ്പനീസ് & ഇംഗ്ലീഷ് |
നിർമ്മാണം | Gate 34 |
പരിഭാഷ | ജിതിൻ ജേക്കബ് കോശി |
ജോണർ | അഡ്വഞ്ചർ, ഡ്രാമ, വാർ |
പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് നാവികനായ മഗല്ലൻ, ചിലിയുടെ അരികിലുള്ള ഒരു കടലിടുക്ക് കണ്ടെത്തുന്നു. ആ കപ്പൽപ്പാതയിലൂടെ പോർച്ചുഗീസുകാർ ജപ്പാനിലെത്തി കച്ചവടബന്ധം സ്ഥാപിക്കുകയും കുറച്ച് പേരെ കത്തോലിക്കരാക്കുകയും ചെയ്തു. എന്നാല്‍ തങ്ങളെ സമ്പന്നരാക്കിയ ആ ദേശത്തിന്റെ കാര്യം ആജന്മശത്രുക്കളായ യൂറോപ്യന്‍ പ്രൊട്ടസ്റ്റന്റുകാരോട് മറച്ചുവെക്കാനും ശ്രദ്ധിച്ചു. എന്നാലൊരു നാവികരേഖയിൽ നിന്നും ജപ്പാനെക്കുറിച്ചുള്ള സൂചന കിട്ടിയ ഡച്ചുകാർ ഒരു ഇംഗ്ലീഷ് നാവികന്റെ സഹായത്തോടെ ആ നാട് കണ്ടെത്താൻ പുറപ്പെട്ടു.
ഈ സമയത്ത് ജപ്പാനിലെ ചക്രവര്‍ത്തിയായ ടൈക്കോ മരണശയ്യയിലായിക്കഴിഞ്ഞിരുന്നു. എന്നാല്‍ അനന്തരാവകാശിയ്ക്ക് ഭരിക്കാൻ തക്ക പ്രായമാകാഞ്ഞതിനാൽ, താൽക്കാലികമായി തന്റെ അധികാരം അഞ്ച് യുദ്ധപ്രഭുക്കൾക്ക് വിഭജിച്ച് നൽകി. പക്ഷേ ടൈക്കോയുടെ മരണത്തോടെ ഈ രാജപ്രതിനിധികൾ തമ്മിൽ അധികാര വടംവലി ആരംഭിച്ചു. എല്ലാവരും തങ്ങളുടെ അധികാരത്തെ ഊട്ടിയുറപ്പിക്കാനായി മൺമറഞ്ഞുപോയ ആ പദവിയെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. അങ്ങനെ ജപ്പാനിൽ വീണ്ടുമൊരു ഷോഗൺ അവതരിക്കുകയായി!
76ാമത് എമ്മി പുരസ്കാരവേളയിൽ വിവിധ ഇനങ്ങളിലായി 18 അവാര്‍ഡുകളാണ് ഈ സീരീസ് കരസ്ഥമാക്കിയത്. ചരിത്രലാദ്യമായാണ് ഒരു സീരീസ് ഒരു സീസണിൽ ഇത്രത്തോളം എമ്മി നേടുന്നത്.