Silent Love
സൈലന്റ് ലൗ (2024)

എംസോൺ റിലീസ് – 3415

ഭാഷ: ജാപ്പനീസ്
സംവിധാനം: Eiji Uchida
പരിഭാഷ: സജിത്ത് ടി.എസ്
ജോണർ: റൊമാൻസ്
IMDb

6.3/10

Movie

N/A

മിനാമി ഹമാബെ, ര്യോസുകെ യമാദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിക്കൊണ്ട് എയ്‌ജി ഉചിദയുടെ സംവിധാനത്തിൽ 2024 ൽ പുറത്തിറങ്ങിയ ജപ്പാനീസ് മൂവിയാണ് “Silent Love”.

ഒരു മ്യൂസിക് സ്കൂളിലെ ഹൗസ് കീപ്പിങ് ജോലിക്കാരനാണ് അവോയി. ഒരു അപകടത്തിൽ സംസാരശേഷി നഷ്ടമായ അവന് പ്രത്യേകിച്ച് ജീവിത ലക്ഷ്യങ്ങളൊന്നും തന്നെയില്ല. അതേ സ്കൂളിലെ പിയാനോ സ്റ്റുഡന്റാണ് ജിന്ന മികായ്. ഒരു കാറപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട അവൾ ജീവിതം മടുത്ത്‌ ആത്മഹത്യ ചെയ്യാൻ തുനിഞ്ഞിറങ്ങുന്നു. എന്നാൽ, അവോയി അത് കാണുകയും അവളെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. പതിയെ അവർ തമ്മിൽ സൗഹൃദം ഉടലെടുക്കുന്നു. താൻ ഒരു പിയാനോ സ്റ്റുഡന്റാണെന്ന് തെറ്റിദ്ധരിച്ച മികയ്ക്ക്, അവൻ പിയാനോ വായിക്കുന്നത് കേൾക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിക്കുന്നു. അങ്ങനെ സ്കൂളിൽ വെച്ച് കാണുന്ന ഒരു പിയാനോയ്സ്റ്റിനെ അവൻ തനിക്ക് പകരം പിയാനോ വായിക്കാനായി സമീപിക്കുന്നു.