• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Spirited Away / സ്പിരിറ്റഡ്‌ എവേ (2001)

January 15, 2019 by Shyju S

എം-സോണ്‍ റിലീസ് – 960

MSONE GOLD RELEASE

പോസ്റ്റർ : ശ്രീധർ
ഭാഷജാപ്പനീസ്
സംവിധാനംHayao Miyazaki
പരിഭാഷശ്രീജിത്ത് എസ് പി
ജോണർഅനിമേഷൻ, അഡ്വെഞ്ചർ, ഫാമിലി

8.6/10

Download

പുതിയ വീട്ടിലേക്ക് താമസം മാറുകയാണ് Chihiro എന്ന പെൺകുട്ടിയും കുടുംബവും. ഒരു കാറിൽ തന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ യാത്രതിരിക്കുകയാണ് അവൾ. തന്റെ പഴയ സ്കൂളും കൂട്ടുകാരെയും വിട്ട് വരാൻ അവൾ ഇഷ്ടപ്പെടുന്നില്ല, പക്ഷേ വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് അവൾക്ക് സമ്മതിക്കേണ്ടിവരുന്നു. യാത്രയിൽ ഇടയ്ക്ക് വച്ച് അവർക്ക് വഴി തെറ്റുകയും ഏതോ ഒരു വിജനമായ പാർക്കിന്റെ മുന്നിൽ ചെന്ന് റോഡ് അവസാനിക്കുകയും ചെയ്യുന്നു. അവർ ആരും ഇല്ലാത്ത ആ പാർക്കിൽ കയറി കുറെ ദൂരം നടക്കുന്നു. ഇടക്ക് ഒരു ഭക്ഷണശാലയുടെ മുന്നിൽ എത്തുകയും ആർക്കോ വേണ്ടി വിളമ്പിവച്ച ഭക്ഷണം അവളുടെ അച്ഛനും അമ്മയും കഴിക്കുകയും ചെയ്യുന്നു. അത് കഴിച്ച അവർ പന്നികളായി മാറുകയും ചെയ്യുന്നു.

Yubaba എന്ന മന്ത്രവാദിനിഅടങ്ങുന്ന ഒട്ടനവധി ഭൂതങ്ങളുടെ സ്ഥലം ആയിരുന്നു അത്. അവൾ ആ ഭൂതങ്ങളുടെ ലോകത്ത് അകപ്പെടുകയും ഏറെ കാലം അവിടെ നിന്നാൽ സ്വന്തം പേരും സ്ഥലവും വീടും എല്ലാം മറന്ന് പിന്നീട് അവിടുന്ന് ഒരിക്കലും രക്ഷപെടാൻ പോലും പറ്റുകയില്ല എന്നും അവൾക്ക് മനസ്സിലാവുന്നു. അവൾ അവിടുന്നു രക്ഷപ്പെടാനും തന്റെ അച്ഛനെയും അമ്മയേയും രക്ഷിക്കാൻ വേണ്ടിയും നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

വളരെ അധികം ആന്തരിക അർത്ഥങ്ങൾ ഉണ്ട് സിനിമക്ക്. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ പല വെല്ലുവിളികളും പ്രതീകാത്മകമായി കാണിച്ചിരിക്കുന്നു. വളരെ മനോഹരമായ സിനിമയാണ്, ഒരിക്കൽക്കൂടി പറയുന്നു കണ്ടിട്ടിലെങ്കിൽ വൻ നഷ്ട്മാണ്‌.

കടപ്പാട് : Subodh Ns

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Adventure, Animation, Family, Japanese, MsoneGold Tagged: Sreejith SP

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]