എം-സോണ്‍ റിലീസ് – 2340

ഭാഷ | ജാപ്പനീസ് |
സംവിധാനം | Shinobu Yaguchi |
പരിഭാഷ | സജിൻ എം.എസ് |
ജോണർ | അഡ്വഞ്ചർ, കോമഡി, ഡ്രാമ |
2016ൽ പുറത്തിറങ്ങിയ ജാപ്പനീസ് കോമഡി-ഡ്രാമ സിനിമയാണ് “സർവൈവൽ ഫാമിലി”. ഒരു ദിവസം അപ്രതീക്ഷിതമായി ഭൂമിയിലാകെ വൈദ്യുതി ഇല്ലാതാവുന്നു, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന യാതൊരു ഉപകരണങ്ങളും പ്രവർത്തിക്കാത്ത അവസ്ഥയിലാകുന്നു. തങ്ങളുടെ ജീവൻ നിലനിർത്താനായി ജപ്പാനിലെ ടോക്യോ നഗരത്തിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള കഗോഷിമയിലെ ഒരു ഗ്രാമത്തിലേക്ക് നാലംഗ കുടുംബം നടത്തുന്ന അതിസാഹസികമായ പലായനമാണ് സർവൈവൽ ഫാമിലി എന്ന ചിത്രം പറയുന്നത്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിൽ തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.