എംസോൺ റിലീസ് – 3422
ഭാഷ | ജാപ്പനീസ് |
സംവിധാനം | Makoto Shinkai |
പരിഭാഷ | ഹബീബ് ഏന്തയാർ |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ, ഫാന്റസി |
യുവർ നെയിം, വെതറിങ് വിത്ത് യൂ തുടങ്ങിയ ലോക പ്രശസ്ത ആനിമേ ചിത്രങ്ങളുടെ സംവിധായകനായ മകോതോ ഷിങ്കായിയുടെ സംവിധാനത്തിൽ 2022 ൽ പുറത്തിറങ്ങിയ അഡ്വഞ്ചർ, ആക്ഷൻ, സൂപ്പർനാച്ചുറൽ സിനിമയാണ് ‘സുസുമേ‘ (സുസുമേ നോ റ്റൊജിമാരി).
ജാപ്പനീസ് ദ്വീപുകളെ മുഴുവനായി നശിപ്പിക്കാൻ കെൽപ്പുള്ള ഭീതി പടർത്തുന്ന തരം വലിയൊരു ചുവന്ന രൂപം ആകാശത്ത് പ്രത്യക്ഷപ്പെടുന്നു. തുടർന്ന് വലിയ രീതിയിൽ ഭൂമി കുലുക്കവും സംഭവിക്കുന്നു. ആകാശത്തിലെ ആ അത്ഭുത ദൃശ്യം മറ്റാർക്കും കാണാനാകില്ലെന്നും അത് വലിയൊരു നാശത്തിന്റെ മുൻപുള്ള ഒരു മുന്നറിയിപ്പാണെന്നും സുസുമേ തിരിച്ചറിയുന്നു. ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ആ രൂപത്തിന്റെ ഉറവിടം തിരഞ്ഞ് സുസുമേയും, തൻ്റെ സുഹൃത്ത് സോത്തയും ജപ്പാനിലൂടെ നടത്തുന്ന രസകരമായ ഒരു സാഹസിക യാത്രയുടെ കഥയാണ് ഈ സിനിമ പറയുന്നത്.
ഗംഭീരമായ ബാക്ഗ്രൗണ്ട് മ്യൂസിക്, വിഷ്വൽസ്, ആനിമേഷൻ, എഡിറ്റിംഗ്, ഗ്രാഫിക്സ്, സ്റ്റോറി ടെല്ലിംഗ് അടങ്ങിയ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന നാലാമത്തെ ജാപ്പനീസ് ആനിമേ ചിത്രവും, 2022 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ജാപ്പനീസ് ചിത്രവും, ഇന്ത്യയിൽ നിന്ന് ഏക്കാലത്തെയും ഏറ്റവും കളക്ഷൻ നേടുന്ന ജാപ്പനീസ് ആനിമേ ചിത്രം എന്നീ പ്രശസ്തികളും നേടിയെടുത്തിട്ടുണ്ട്.