The 8-Year Engagement
ദി 8-ഇയർ എൻഗേജ്‌മെന്റ് (2017)

എംസോൺ റിലീസ് – 3418

ഭാഷ: ജാപ്പനീസ്
സംവിധാനം: Takahisa Zeze
പരിഭാഷ: സജിത്ത് ടി.എസ്
ജോണർ: ഡ്രാമ, റൊമാൻസ്
Download

1330 Downloads

IMDb

7/10

Movie

N/A

Rurouni Kenshin, Ajin-Demi Human, Inuyashiki എന്നീ ചിത്രങ്ങളിലെ പ്രധാന കഥാപാത്രമായ തകെരു സാതോയും, Alice In Borderland, Orange എന്നീ ചിത്രങ്ങളിലെ പ്രധാന കഥാപാത്രമായ താവോ ത്‌സുചിയയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രമാണ് “The 8-year Engagement”.

ഒരു ഡ്രിങ്ക് പാർട്ടിക്കിടയിലാണ് ഹിസാഷിയും മായിയും കണ്ടുമുട്ടുന്നത്. ചില ആരോഗ്യ പ്രശ്നങ്ങളാൽ ഹിസാഷിക്ക് അന്ന് ചെല്ലാൻ താല്പര്യമുണ്ടായിരുന്നില്ല. കൂട്ടുകാരന്റെ നിർബന്ധപ്രകാരം ചെന്ന അവന് ഡ്രിങ്ക് പാർട്ടി ആസ്വദിക്കാനായില്ല. അത് ശ്രദ്ധയിൽപ്പെട്ട മായി പാർട്ടിക്ക് ശേഷം അവനോട് ഈ കാര്യവും ചോദിച്ച് ചെല്ലുന്നു. ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് തനിക്ക് പാർട്ടിയിൽ അങ്ങനെ ഇരിക്കേണ്ടി വന്നതെന്ന് പറഞ്ഞപ്പോ അവൾ യാത്ര പറഞ്ഞ് പോകുന്നു. പതിയെ അവർ തമ്മിൽ കൂടുതൽ അടുത്ത്, പ്രണയത്തിലകപ്പെടുന്നു.
വിവാഹത്തിനായുള്ള ഹാൾ ബുക്ക്‌ ചെയ്ത് ഒരുക്കങ്ങൾ നടത്തുന്നതിനിടയ്ക്കാണ് മായിയ്ക്ക് ആദ്യം തല വേദന വരുകയും, പിന്നീട് ഓർമ്മകൾ മങ്ങിതുടങ്ങുകയും ചെയ്യുന്നത്. കോമയിലായ അവളെ കൈവിടാതെ അവൻ കൂടെ നിന്ന് പരിപാലിക്കുന്നു.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ച അനശ്വര പ്രണത്തെക്കുറിച്ചുള്ളതാണ് ഈ ചിത്രം.