The Face of Another
ദി ഫേസ് ഓഫ് അനദർ (1966)

എംസോൺ റിലീസ് – 1714

Download

1327 Downloads

IMDb

7.9/10

Movie

N/A

മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ ഒരാൾ. അപകർഷബോധം കാരണം
അയാൾ വീട്ടിലടച്ചിരിക്കുന്നു, പുറത്തിറങ്ങാൻ ഭയക്കുന്നു, തന്നെ അവഗണിക്കുന്നവരെ വെറുക്കുന്നു,

സമൂഹത്തിൽ നിന്ന് ഒളിച്ചോടുന്നു. പക്ഷേ അയാൾക്ക് ഒരു
പുതിയ മുഖവും വ്യക്തിത്വവും ലഭിച്ചാലോ?

1966-ൽ ഹിരോഷി തഷിഗഹാരയുടെ സംവിധാനത്തിൽ
പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ത്രില്ലറായ ‘ദി ഫെയ്സ് ഓഫ് അനദർ’
പറയുന്നത് ആ കഥയാണ്. മറ്റൊരാളുടെ മുഖം ഒരു മനുഷ്യന് നൽകുന്ന
സ്വാതന്ത്ര്യം അയാളെ എങ്ങനെ മാറ്റിമറിക്കുന്നുവെന്നുള്ള പരിശോധന കൂടിയാണ് ഈ ചിത്രം.

ഡാർക്ക് ഷേഡുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ ചിത്രം സഞ്ചരിക്കുന്നു.
എക്കാലത്തെയും മികച്ച ജാപ്പനീസ് നടന്മാരിലൊരാളായ ടറ്റ്സൂയ നകഡായ് ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
റോട്ടൻ ടൊമാറ്റോസിൽ 100-ൽ 100 ആണ് ചിത്രത്തിന്റെ റേറ്റിംഗ്.