The Secret World of Arrietty
ദി സീക്രട്ട് വേൾഡ് ഓഫ് അരിയറ്റി (2010)

എംസോൺ റിലീസ് – 1631

Download

2570 Downloads

IMDb

7.6/10

ഹിരോമാസാ യോനെബയാഷിയുടെ സംവിധാനത്തിൽ 2010ൽ പുറത്തിറങ്ങിയ അനിമേഷൻ ചിത്രമാണ് “ദി സീക്രട്ട് വേൾഡ് ഓഫ് അരിയറ്റി”. പ്രശസ്‌ത ജാപ്പനീസ് അനിമേഷൻ സ്റ്റുഡിയോയായ സ്റ്റുഡിയോ ഗിബ്ലിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. മേരി നോർട്ടൻ എഴുതിയ “ദി ബോറോവേഴ്സ്” എന്ന പുസ്തകമാണ് ഈ ചിത്രത്തിന്റെ ആധാരം. മനുഷ്യരുടെ വീടുകളിൽ അവരറിയാതെ ഒളിച്ചു താമസിക്കുന്ന കുഞ്ഞു മനുഷ്യരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. മനുഷ്യരിൽ നിന്നും സാധനങ്ങൾ കടമെടുത്തു ജീവിക്കുന്നവർ ആയതുകൊണ്ട് ബോറോവേഴ്സ് (കടമെടുക്കുന്നവർ) എന്ന പേരിലാണ് അവർ അറിയപ്പെടുന്നത്. അവരിൽ പെട്ട അരിയാറ്റി എന്ന പെൺകുട്ടി അവധിക്കാലത്ത് ആ വീട്ടിൽ താമസിക്കാൻ വന്ന ഷോ എന്ന കുട്ടിയെ കണ്ടുമുട്ടുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കഥ.

ധാരാളം അവാർഡുകൾ കരസ്ഥമാക്കിയ ഈ ഫിലിം മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന നല്ലൊരു ഫീൽ ഗുഡ് മൂവി ആണ്.