The Twilight Samurai
ദി ട്വൈലൈറ്റ് സാമുറായ് (2002)
എംസോൺ റിലീസ് – 2132
ജപ്പാനിലെ മികച്ച സംവിധായകരിൽ ഒരാളായ യോജി യമദ സംവിധാനം നിർവഹിച്ച സമുറായ് ട്രിലജിയിലെ ആദ്യ ചിത്രമാണ് “ദി ട്വൈലൈറ്റ് സമുറായ്”. ജാപ്പനീസ് സമുറായ് ചലച്ചിത്ര ശ്രേണിയിലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ സ്ഥിരസ്ഥാനമുറപ്പിച്ച ചിത്രം കൂടിയാണിത്.
സെയ്‌ബെയ് ഇഗുച്ചി എന്ന ദരിദ്രനായ സമുറായുടെ കഥ അദ്ദേഹത്തിന്റെ മകളുടെ വിവരണത്തിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. ക്ഷയം ബാധിച്ചു മരണപ്പെട്ട ഇഗുച്ചിയുടെ ഭാര്യയുടെ ശവസംസ്കാര ചടങ്ങോടെയാണ് ചിത്രം തുടങ്ങുന്നത്. ജീവിക്കാൻ വളരെ ബുദ്ധമുട്ടുന്ന ഇഗുച്ചിയുടെ ജീവിതത്തിലേക്ക് തന്റെ കളിക്കൂട്ടുകാരിയായിരുന്ന ടോമോ അവരുടെ വിവാഹ മോചനശേഷം കടന്നു വരുന്നതും, ഇഗുച്ചിയുടെ അങ്കം വെട്ടാനുള്ള പ്രാവീണ്യം നാട്ടിലാകെ അറിയുകയും ചെയ്യുന്നതോടെ അയാളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാവുന്നു.
അത്യാകർഷകമായ മകളുടെ കഥാപാത്രത്തിന്റെ കഥാ വിവരണവും, ജപ്പാനിലെ ഗ്രാമ ഭംഗി ഒപ്പിയെടുത്ത ഛായാഗ്രഹണവും, സമുറായ്മാരുടെ അധികമാരും ചർച്ച ചെയ്യാത്ത ജീവിത ചിത്രത്തിന്റെ നേർക്കാഴ്ചയും, നായക കഥാപാത്രമായ ഇഗുച്ചിയുടെ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടും സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നു.
ഓസ്കാർ നാമനിർദേശമടക്കം അനവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രം കൂടിയാണ് “ദി ട്വൈലൈറ്റ് സാമുറായ്”