എം-സോണ്‍ റിലീസ് – 2622
ഭാഷ | ജാപ്പനീസ് |
സംവിധാനം | Hideki Takeuchi |
പരിഭാഷ | സജിത്ത് ടി.എസ് |
ജോണർ | ഫാന്റസി, റൊമാൻസ് |
ഹിടെക്കി ടക്ചി സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ഫാന്റസി, റൊമാൻസ് സിനിമയാണ് Tonight At The Movies എന്നും Colour Me True എന്നും അറിയപ്പെടുന്ന Tonight At Romance Theater.
തന്റെ വാർദ്ധക്യ കാലം ആശുപത്രിയിൽ ചിലവഴിക്കുന്ന Makino എന്ന വൃദ്ധന്റെ പരിപാലിക്കുന്നതിനിടയ്ക്ക് ഒരു നേഴ്സ് യാദൃശ്ചികമായി അദ്ദേഹം എഴുതിയ ഒരു തിരക്കഥ കാണാനിടയാകുന്നു.
മടിച്ചിയായ നേഴ്സ് തിരികെ പോകാതെ സമയം കളയുവാനായി അദ്ദേഹത്തോട് കഥ പറയുവാൻ ആവശ്യപ്പെടുകയാണ്.
തന്റെ അതേ പേരിൽ തന്നെ ഉള്ള ഒരു ചെറുപ്പക്കാരന്റെ കഥയാണ് അദ്ദേഹം എഴുതിയത്.
ഡയറക്ടർ ആകണമെന്നുള്ള ആഗ്രഹം കൊണ്ട് സെറ്റിൽ ഉള്ള പണികളെല്ലാം എടുത്ത് കഷ്ടപ്പെടുകയാണ് അദ്ദേഹത്തിന്റെ കഥാ നായകനായ Makino.
പഴയ ഒരു black and white ചിത്രത്തിലെ നായികയെ വളരെയധികം സ്നേഹിക്കുന്നത് കൊണ്ട് അദ്ദേഹം ആ സിനിമ കാണുന്നതിന് വേണ്ടിയായി തന്റെ പരിചയത്തിലുള്ള ഒരാളുടെ തിയേറ്ററിൽ ഒട്ടുമിക്ക ദിവസങ്ങളിലും ഒറ്റയ്ക്ക് ആ സിനിമ കാണും.
ആ ഇടയ്ക്കാണ് തിയേറ്റർ ഉടമ ആ സിനിമയുടെ Reel വിൽക്കുകയാണെന്ന് പറയുന്നത്.
തനിക്ക് ഇഷ്ടപ്പെട്ട നായികയെ ഇനി കാണാനാകില്ലല്ലോ എന്ന് വിഷമിച്ചിരിക്കുന്ന സമയത്താണ് നായിക അപ്രതീക്ഷിതമായി സിനിമാ സ്‌ക്രീനിൽ നിന്ന് ഇറങ്ങി വരുന്നത്.
തുടർന്നുള്ള തമാശയും മറ്റും നിറഞ്ഞ, എല്ലാ പ്രായക്കാർക്കും കണ്ടു രസിക്കാവുന്ന ഒരു ചിത്രമാണിത്.
അവർ ലിറ്റിൽ സിസ്റ്റർ എന്ന Japanese ചിത്രത്തിലെ Sachi Koda യായി അഭിനയിച്ച Haruka Ayase യാണ് നായിക.
നായകനായ Kentaro Sakaguchi യും ഇതേ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.