Wood Job!
വുഡ് ജോബ്! (2014)

എംസോൺ റിലീസ് – 2558

ഭാഷ: ജാപ്പനീസ്
സംവിധാനം: Shinobu Yaguchi
പരിഭാഷ: സജിൻ.എം.എസ്
ജോണർ: അഡ്വെഞ്ചർ, കോമഡി
Download

21327 Downloads

IMDb

7.5/10

Movie

N/A

ഷിനോബു യഗുച്ചിയുടെ സംവിധാനത്തിൽ 2014ൽ പുറത്തിറങ്ങിയ ജാപ്പനീസ് ചിത്രമാണ് വുഡ് ജോബ്!.

ഹൈസ്കൂൾ വാർഷിക പരീക്ഷയിൽ തോറ്റുപോയ യൂക്കിക്ക് അവന്റെ ഒരു വർഷം നഷ്ടമാവും. കാമുകിയോട് യാത്ര പറഞ്ഞ് കൂട്ടുകാരോടൊപ്പം പാർട്ടിയൊക്കെ കഴിഞ്ഞ് മടങ്ങുമ്പോൾ അടുത്ത ഒരു വർഷം എന്തു ചെയ്യുമെന്ന ചിന്ത അവനെ അലട്ടി. മടക്കയാത്രയിൽ ഒരു ബുക്ക്സ്റ്റാളിൽ വച്ച് ഫോറസ്ട്രി എന്ന ഒരു വർഷ കോഴ്സിന്റെ ബ്രോഷറിലുള്ള സുന്ദരിയുടെ ചിത്രത്തിൽ അവന്റെ മനസ്സുടക്കി. പിന്നീട് ഫോറസ്ട്രി പഠിക്കാനായി അവൻ ഗ്രാമത്തിലേക്ക് തിരിക്കുന്നു.

കാടും, മലയും, അവിടുത്തെ ആചാരങ്ങളും ഭക്ഷണരീതികളും പ്രണയവും സാഹസികതയും എല്ലാംകൊണ്ട് മനസ്സിന് കുളിർമയേകുന്ന മനോഹരമായ ചിത്രം. കാടും മലയും പച്ചപ്പുമെല്ലാം ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ഫീൽ ഗുഡ് ചിത്രം.