എം-സോണ്‍ റിലീസ് – 1397
ഭാഷ | കന്നഡ |
സംവിധാനം | Sachin |
പരിഭാഷ | വിഷ്ണു പ്രസാദ്, ഗിരി പി എസ് |
ജോണർ | ആക്ഷൻ, കോമഡി |
കിറിക് പാർട്ടി, ഉളിടവരു കണ്ടന്തേ എന്നീ സിനിമകളിലൂടെ പ്രിയങ്കരനായ രക്ഷിത് ഷെട്ടി എന്ന കന്നഡ താരം നായകനായി എത്തിയ ചിത്രമാണ് അവനെ ശ്രീമൻ നാരായണ. ഒരു സാങ്കല്പിക ഗ്രാമമായ അമരാവതിയിൽ നാടക സംഘം ഒരു ട്രെയിൻ കൊള്ളയടിച്ചു മുങ്ങുന്നു. രക്ഷപ്പെടുന്ന വഴിക്ക് അവർ ആ നാട്ടിലെ ഏറ്റവും വലിയ ഗുണ്ടസംഘ തലൈവനായ രാമരാമയുടെ കൈയ്യിൽ പെടുന്നു. അയാൾ ആ നാടക സംഘത്തിലെ ബാൻഡ്‌മാസ്റ്ററിനെ ഒഴികെ എല്ലാവരെയും കൊന്നു തള്ളുന്നു. അതിനു ശേഷമാണ് അറിയുന്നത് നാടക സംഘത്തിലുള്ളവർ ആ കൊള്ളമുതൽ എവിടെയോ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന്.
രാമരാമ എത്ര ശ്രമിച്ചിട്ടും ആ കൊള്ളമുതൽ കണ്ടുപിടിക്കാനായില്ല.
രാമരാമ മരണ കിടക്കയിൽ വെച്ച് തന്റെ മകനായ ജയരാമിനെ കൊണ്ട് ആ കൊള്ളമുതൽ കണ്ടെത്തുമെന്നും ആ നാടക സംഘത്തിലുള്ളവരുടെ കുടുംബത്തെയും കൊല്ലുമെന്നും ശപഥം ചെയ്യിപ്പിക്കുന്നു. വർഷങ്ങൾ കടന്നുപോയിട്ടും ആ കൊള്ളമുതൽ ആർക്കും കിട്ടിയില്ല. 15 വർഷങ്ങൾക്ക് ശേഷം നാരായണ എന്ന സബ് ഇൻസ്പെക്ടറും അവരുടെ ഇടയിലേക്ക് വരുന്നതും അതിന് ശേഷമുള്ള രസകരമായ സംഭവങ്ങളുമാണ് ചിത്രം.