Devaki
ദേവകി (2019)

എംസോൺ റിലീസ് – 1432

ഭാഷ: കന്നഡ
സംവിധാനം: H. Lohith
പരിഭാഷ: രസിത വേണു
ജോണർ: ത്രില്ലർ
IMDb

5.4/10

Movie

N/A

കൊൽക്കത്തയിലെ ഒരു അപ്പാർട്മെന്റിൽ ഭർത്താവിൽനിന്നും അകന്നുകഴിയുന്ന ദേവകിയും മകൾ ആരാധ്യയും സന്തോഷകരമായ ജീവിതമായിരുന്നു നയിച്ചുവന്നിരുന്നത്. ഈ സമയത്ത് കൽക്കട്ട നഗരത്തിൽ ചിലയിടങ്ങളിൽ കുട്ടികളുടെ മൃതദേഹങ്ങൾ കാണപ്പെടുന്നു. ഒരു റേഡിയോ ഓഡിഷനിൽ പങ്കെടുക്കാൻ പോയ ആരാധ്യയെ അന്ന് രാത്രിമുതൽ കാണാതാകുന്നതോടുകൂടി ദേവകി പരിഭ്രാന്തയാകുന്നു. പോലീസ് ഇൻസ്‌പെക്ടറുടെ സഹായത്തോടെ ദേവകി തന്റെ മകളെ അന്വേഷിച്ചിറങ്ങുന്നു. ആരായിരിക്കും അവളെ കടത്തിക്കൊണ്ടുപോയത്? നഗരത്തിൽ നടക്കുന്ന കൊലപാതകങ്ങളുമായി ഇതിന് ബന്ധമുണ്ടോ….?
കന്നഡ സൂപ്പർസ്റ്റാർ ഉപേന്ദ്രയുടെ ഭാര്യ പ്രിയങ്ക ഉപേന്ദ്രയാണ് ദേവകിയായി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.