Kantara
കാന്താര (2022)

എംസോൺ റിലീസ് – 3114

ഭാഷ: കന്നഡ
സംവിധാനം: Rishab Shetty
പരിഭാഷ: വിഷ് ആസാദ്
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ
Download

12435 Downloads

IMDb

8.2/10

Movie

N/A

ഹോംബാലെ ഫിലിംസിന്റെ നിര്‍മ്മാണത്തില്‍ ഋഷഭ് ഷെട്ടി എഴുതി, സംവിധാനം ചെയ്ത്, പ്രധാന വേഷത്തിലെത്തിയ കന്നഡ ചിത്രമാണ് ‘കാന്താരാ – എ ലെജന്‍ഡ്.”

ചവിട്ടി നില്‍ക്കുന്ന മണ്ണ് കാക്കാന്‍ ശ്രമിക്കുന്ന നിസ്സഹായരായ മനുഷ്യരുടെ കഥകള്‍ ലോകസിനിമയുടെ തന്നെ ഇഷ്ട വിഷയമാണ്.1990 കാലഘട്ടത്തില്‍ ദക്ഷിണ കർണാടകയിലെ കാടിനോട് ചേർന്നുള്ള ഒരു ഗ്രാമത്തില്‍ നിലനില്‍ക്കുന്നൊരു മിത്തും ആചാരങ്ങളും അതില്‍ വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് ‘കാന്താരാ.’

രാജാവിന് കുലദൈവത്തെ നല്‍കിയതിന് പകരമായിക്കിട്ടിയ ഭൂമിയില്‍ ജീവിക്കുന്നൊരു ജനത. ആ ദൈവത്തെ ആരാധിക്കുന്ന രാജ കുടുംബം.എന്നാല്‍ കാലം മാറുമ്പോള്‍ ദൈവത്തിലുള്ള വിശ്വാസം കുറയുകയും പണത്തിന്റെയും അധികാരത്തിന്റെയും പുറകെ പോകുന്ന മനുഷ്യരും അതിന് ഇരയാകുന്ന മറ്റ് മനുഷ്യരുടെ ചെറുത്തു നില്‍പ്പുമാണ് ഈ സിനിമ.

സാവധാനം തുടങ്ങി കലാശക്കൊട്ടോടുകൂടി അവസാനിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തന്നെയാണ് യഥാര്‍ത്ഥ നായകന്‍. ‘കാന്താരാ‘യ്ക്ക് അതിഗംഭീര തീയറ്റര്‍ എക്സ്പീരിയന്‍സ് തരുന്നതില്‍ സിനിമാറ്റോഗ്രാഫി, മ്യൂസിക്‌ എന്നിവയുടെ പങ്ക് വളരെ വലുതാണ്‌. ഇവയുടെ സഹായത്തോടെ കാടിന്റെ വന്യസൗന്ദര്യവും നിഗൂഡതയും നിലനിര്‍ത്തി കഥ പറയുന്നതില്‍ സംവിധായകന്‍ വിജയിച്ചു. ഡ്രാമ, ഹൊറര്‍, മിസ്റ്ററി, ആക്ഷന്‍ തുടങ്ങിയ ഒട്ടുമിക്ക ജോണറുകളും ഉൾകൊള്ളുന്ന കഥയില്‍, അവയെല്ലാം അനുയോജ്യമായ രീതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിഷോർ, അച്യുത് കുമാർ എന്നിവര്‍ പ്രധാന കഥാപത്രങ്ങളായി വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും നായകനായ ഋഷഭ് ഷെട്ടിയുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ഒരു മികച്ച കൊമേഴ്സ്യല്‍ സിനിമയ്ക്ക് വേണ്ട മികച്ച ആക്ഷന്‍ രംഗങ്ങളും പാട്ടുകളും പ്രകടനങ്ങളും നിറഞ്ഞ ഈ സിനിമ കന്നഡ സിനിമയിലെ ഏറ്റവും പുതിയ ഇന്‍ഡസ്ട്രി ഹിറ്റാണ്.