Kantara A Legend: Chapter 1
കാന്താര എ ലെജൻഡ്: ചാപ്റ്റർ 1 (2025)

എംസോൺ റിലീസ് – 3563

ഭാഷ: കന്നഡ
സംവിധാനം: Rishab Shetty
പരിഭാഷ: വിഷ് ആസാദ്
ജോണർ: ആക്ഷൻ, ത്രില്ലർ
IMDb

8.5/10

Movie

N/A

2022-ല്‍ പുറത്തിറങ്ങിയ ‘കാന്താര–എ ലെജന്‍ഡ്‘ എന്ന ചിത്രത്തിന്റെ പ്രീക്വലാണ് ‘കാന്താര– എ ലെജൻഡ്: ചാപ്റ്റർ 1.’

കദംബ രാജവംശകാലത്തെ കോസ്റ്റല്‍ കര്‍ണാടകയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കാന്താരയുടെ ദൈവികപാരമ്പര്യത്തിന്റെ ആരംഭകഥയാണിത്.

നാട്ടുരാജ്യമായ ബാംഗ്രയിലെ, അധികാരവും അത്യാഗ്രഹവും കൊണ്ട് അന്ധരായ രാജാക്കന്മാര്‍, കാന്താരയിലെ വനസമ്പത്തും ദിവ്യശക്തിയും കൈക്കലാക്കാൻ ശ്രമിക്കുമ്പോള്‍, അതിനെതിരെയുള്ള ബെര്‍മെയെന്ന ഗോത്രനായകന്റെ ചെറുത്തുനില്‍പ്പാണ് ഈ ചിത്രത്തിന്റെ പ്രമേയം.

ആക്ഷൻ, ഡ്രാമ, ഫാന്റസി, മിത്ത് തുടങ്ങി പല ജോണറുകൾ സമന്വയിപ്പിച്ച തിരക്കഥയാണ് ചിത്രത്തിന്റെ ശക്തി. നാലാം നൂറ്റാണ്ടിലെ ഒരു തുളുനാടന്‍ നാട്ടുരാജ്യത്തെ സൃഷ്ടിച്ചെടുത്ത കലാസംവിധാനമികവും കാടിന്റെ നിഗൂഢതയും സൗന്ദര്യവും ഒപ്പിയെടുത്ത ഛായാഗ്രഹണവും അഭിനേതാക്കളുടെ അതിഗംഭീര പ്രകടനങ്ങളും, ഇവയെ പൊലിപ്പിക്കുന്ന മനോഹരമായ പശ്ചാത്തല സംഗീതവും ചേര്‍ന്ന് ഗംഭീരമായ ദൃശ്യാനുഭവം നല്‍കുന്നു.

ഹോംബാലെ ഫിലിംസിന്റെ നിര്‍മ്മാണത്തില്‍, ഋഷഭ് ഷെട്ടി എഴുതി സംവിധാനം ചെയ്ത്, പ്രധാന വേഷത്തിലെത്തിയ ഈ ബ്രഹ്മാണ്ഡ കന്നഡ ചിത്രം, 800 കോടിയിലധികം വേള്‍ഡ്‌വൈഡ്‌ ഗ്രോസ് കളക്ഷന്‍ നേടി.