Love Mocktail
ലൗ മോക്ടെയ്ൽ (2020)

എംസോൺ റിലീസ് – 1620

Download

13048 Downloads

IMDb

8.2/10

Movie

N/A

ആദി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 2020ൽ റിലീസ് ആയ ലൗ മോക്ടെയ്ൽ. ആദിയുടെ ജീവിതത്തിലെ പ്രണയവും, പ്രണയനൈരാശ്യവും, വിവാഹജീവിതവും ഒക്കെ വളരെ നന്നായിതന്നെ സിനിമയിൽ കാണിച്ചുതരുന്നുണ്ട്. ആസ്വാദനത്തിന്റെ കാര്യത്തിൽ ഒരു മടുപ്പും തോന്നിക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്താൻ സിനിമയ്ക്ക് ആയിട്ടുണ്ട്. പ്രധാനകഥാപാത്രത്തിന്റെ ജീവിതത്തിന്റെ മൂന്നോ നാലോ ഘട്ടങ്ങളൊക്കെ പിന്തുടർന്ന് കഥ പറഞ്ഞുപോകുന്ന ശൈലി ഇതിനു മുൻപും ഒട്ടേറെ വന്നിട്ടുണ്ടെങ്കിലും ഇതിൽ ഒരു ആവർത്തനവിരസത ഒന്നും തന്നെ നമുക്ക് തോന്നുന്നില്ല. നല്ല ഫീൽ ഗുഡ് റൊമാന്റിക് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും കാണാവുന്ന ഒരു ചിത്രം തന്നെയാണ് ലൗ മോക്ടെയ്ൽ.