Operation Alamelamma
ഓപ്പറേഷൻ അലമേലമ്മ (2017)

എംസോൺ റിലീസ് – 3120

Download

12060 Downloads

IMDb

7.9/10

Movie

N/A

കന്നഡയിൽ 2017-ൽ റിലീസായ സൂപ്പർഹിറ്റ് കോമഡി-ക്രൈം ത്രില്ലറാണ് “ഓപ്പറേഷൻ അലമേലമ്മ.
ഒരു ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ നടക്കുന്ന, ഒരു കിഡ്‌നാപ്പിംഗ് കേസാണ് നർമ്മത്തിൽ പൊതിഞ്ഞ് സംവിധായകൻ അവതരിപ്പിക്കുന്നത്.

ഇടയ്ക്കിടെ വിതറുന്ന ട്വിസ്റ്റുകൾ കൂടിയാവുമ്പോൾ, ചിത്രത്തിന്റെ ചന്തം കൂടുന്നു. കുടുംബസമേതം, ചുണ്ടിൽ ഒരു ചെറുചിരിയോടെ ആദ്യാവസാനം ഒരു സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് സുസ്വാഗതം. കഥയിലേക്ക് വരുമ്പോൾ, ബാംഗ്ലൂരിലെ ഒരു വൻകിട ബിസിനസ്സുകാരനാണ് കെന്നഡി. ഇദ്ദേഹത്തിന്റെ ഏക മകൻ ജോണിനെ സ്കൂളിൽ നിന്ന് ആരോ തട്ടിക്കൊണ്ട് പോവുന്നു. 25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെടുന്ന കിഡ്നാപ്പറെ കുടുക്കാൻ പോലീസും രംഗത്തിറങ്ങുന്നു. പോലീസും, കിഡ്നാപ്പറും തമ്മിൽ നടക്കുന്ന വടംവലിയിൽ, അപ്രതീക്ഷിതമായി നമ്മുടെ നായകൻ “മിസ്റ്റർ പർമി” കുടുങ്ങുന്നതോടെ, ചിത്രം അതീവ രസകരമായിത്തീരുന്നു.