Rice People
റൈസ് പീപ്പിൾ (1994)

എംസോൺ റിലീസ് – 2614

ഭാഷ: ഖ്മേർ
സംവിധാനം: Rithy Panh
പരിഭാഷ: ശ്രീധർ എംസോൺ
ജോണർ: ഡ്രാമ
Download

782 Downloads

IMDb

7.1/10

Movie

N/A

കംബോഡിയയിൽ ഖ്മേർ റൂഷിന്റെ ഭീകര വാഴ്ചയിൽ നശിച്ചത് ലക്ഷക്കണക്കിന് ജനങ്ങളും അവരുടെ കാർഷിക വ്യവസ്ഥിതിയുമാണ്. നെൽകൃഷി പ്രധാനമായ ഒരു രാജ്യമാണ് കംബോഡിയ. “അരി എവിടുന്ന് കിട്ടുന്നു?” എന്ന ചോദ്യത്തിന് ഒരു തലമുറയിലെ കുട്ടികളുടെ എല്ലാം ഉത്തരം “UN ട്രക്കുകളിൽ കൊണ്ടുത്തരുന്ന ചാക്കുകളിൽ നിന്ന്” എന്നായി തീർന്നത് അവിടുത്തുകാർക്ക് സങ്കടകരമായ കാര്യമാണ്.
ഈ പ്രതികൂല സാഹചര്യത്തിൽ ആറു പെണ്മക്കളെ ഊട്ടുവാനായി നെൽകൃഷി ചെയ്യുന്ന മപോവ് കുടുംബത്തിന്റെ കഥയിലൂടെ വിഖ്യാത ഖ്മേർ സംവിധായകൻ റിഥി പാൻ കാണിച്ചുതരുന്ന കർഷകന്റെ ബുദ്ധിമുട്ടുകൾ നമ്മുടെ നാട്ടിലും സുപരിചിതമായ കാഴ്ചകൾ തന്നെയാണ്. പ്രകൃതിയുടെ ചാഞ്ചട്ടത്തിനനുസരിച്ച് മാറിമറിയുന്ന കർഷകന്റെ ജീവിതം മനസ്സിൽ തട്ടുന്ന രീതിയിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. കംബോഡിയൻ ചരിത്രത്തിൽ ആദ്യമായി ഓസ്കാർ അവാർഡിനായി അയച്ച ചിത്രമാണ് നെക്ശ്രെയ് അഥവാ നെൽകർഷകർ (Rice People)