എം-സോണ്‍ റിലീസ് – 2450
ഭാഷ | കൊറിയൻ |
സംവിധാനം | Yoon-ki Lee |
പരിഭാഷ | ഗോകുൽ എസ് എൻ ചെറുവല്ലൂർ ദേവനന്ദൻ നന്ദനം |
ജോണർ | ഡ്രാമ |
ഗോബ്ലിനിലൂടെയും ട്രെയിൻ റ്റു ബുസാനിലൂടെയും നമുക്കേവർക്കും പരിചിതനായ ഗോങ് യൂ നായകവേഷത്തിൽ എത്തിയ മറ്റൊരു സൗത്ത് കൊറിയൻ റൊമാന്റിക് ഡ്രാമ ചിത്രമാണ് ‘എ മാൻ ആൻഡ് എ വുമൺ’. ലീ യൂൻ-കിയുടെ സംവിധാനത്തിലൊരുങ്ങിയ ഈ ചിത്രം സംഭവ ബഹുലമായ ഒരു സിനിമയല്ല, മറിച്ച് അഭിനയപ്രാധാന്യമുള്ള ഒന്നാണ്. തങ്ങളുടെ വൈവാഹിക ജീവിതത്തിൽ സംതൃപ്തരല്ലാത്ത നായകനും നായികയും ആകസ്മികമായി കണ്ടുമുട്ടുന്നതും, അവരുടെ സൗഹൃദം പ്രണയമായി മാറുന്നതും, ശേഷം സംഭവിക്കുന്ന കാര്യങ്ങളുമാണ് ഇതിന്റെ കഥാ തന്തു. അമിതപ്രതീക്ഷകളില്ലാത്ത കണ്ടാൽ ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന് തീർച്ച. ഇറോട്ടിക് വിഭാഗത്തിൽ പെടുത്താവുന്ന സിനിമയായതുകൊണ്ട് തന്നെ പ്രായപൂർത്തിയായവർ മാത്രം കാണുന്നതായിരിക്കും ഉചിതം.