എംസോൺ റിലീസ് – 3352
ഭാഷ | കൊറിയൻ |
സംവിധാനം | Dong-hoon Choi |
പരിഭാഷ | വിഷ് ആസാദ് |
ജോണർ | ആക്ഷൻ, ഫാന്റസി, സയൻസ് ഫിക്ഷൻ |
കൊറിയൻ സംവിധായകൻ ഡോങ്-ഹൂന്‍ ചോ സംവിധാനം ചെയ്ത, 2022-ല്‍ പുറത്തിറങ്ങിയ ഏലിയനോയ്ഡ് എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഏലിയനോയ്ഡ്: റിട്ടേൺ ടു ദ ഫ്യൂച്ചർ.
മ്യൂട്ടേഷൻ സംഭവിച്ച അനുഗ്രഹജീവികളെ മനുഷ്യർക്കുള്ളിൽ തടവിലാക്കുന്നു. എന്നാൽ രക്ഷപ്പെടുന്ന കൺട്രോളറെന്ന ഏലിയൻ കുറ്റവാളി ഹബാ എന്ന അന്യഗ്രഹ വാതകം ഭൗമാന്തരീക്ഷത്തിൽ പുറത്തുവിട്ട്, മനുഷ്യരാശിയെ ഇല്ലാതാക്കി, ഭൂമിയെ അധീനതയിലാക്കാൻ ശ്രമിക്കുന്നു. കൺട്രോളറെ തടയാൻ ശ്രമിക്കുന്നതിനിടെ 2022-ൽ നിന്ന് പതിനാലാം നൂറ്റാണ്ടിൽ എത്തിയ യിയാൻ തണ്ടറിനെ തേടി യാത്ര തുടങ്ങുന്നു. അവളുടെ കൈയിലെ കഠാര സ്വന്തമാക്കി ഭാവിയിലേക്ക് വന്ന് ഭൂമി പിടിച്ചെടുക്കാൻ കൺട്രോളറും കച്ചകെട്ടിയിറങ്ങുന്നു. ഗാർഡിൻ്റെ അഭാവത്തിൽ കൺട്രോളറെയും സംഘത്തെയും തടയാൻ യിയാന് കഴിയുമോ? മുറുഗി സത്യത്തിൽ ആരാണ്? പുച്ചകളായി മുറുഗിയുടെ കൂടെ നടക്കുന്നവർ ആരാണ്?
പതിനാലാം നൂറ്റാണ്ടിലെയും വർത്തമാനകാലത്തെയും സംഭവങ്ങൾ നോൺ-ലീനിയറായി പറഞ്ഞു പോകുന്ന ട്വിസ്റ്റുകൾ നിറഞ്ഞ സങ്കീർണ്ണമായ തിരക്കഥയും, റ്യൂ ജുന്‍-യോള്‍, കിം തെ-രി, കിം വൂ-ബിന്‍ എന്നിവരുടെ പ്രകടനവും വിവിധ ജോണറുകളെ തമാശയുടെ അകമ്പടിയോടെ സംയോജിപ്പിച്ച സംവിധാന മികവും ആക്ഷന്‍ സീക്വന്‍സുകളും വി.എഫ്.എക്സും ഈ ചിത്രത്തെ കൂടുതൽ ആസ്വാദ്യമാക്കുന്നു.