An Affair
ആൻ അഫയർ (1998)

എംസോൺ റിലീസ് – 3363

ഭാഷ: കൊറിയൻ
സംവിധാനം: Je-yong Lee
പരിഭാഷ: അരവിന്ദ് കുമാർ
ജോണർ: ഡ്രാമ, റൊമാൻസ്
Download

4425 Downloads

IMDb

6.8/10

Movie

N/A

1998-ൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രമാണ് “ആൻ അഫയർ“. “അൺടോൾഡ് സ്കാൻഡൽ, മൈ ബ്രില്യന്റ് ലൈഫ് (2014)” തുടങ്ങിയ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രങ്ങളുടെ സംവിധായകനായ ഇ-ജെ യോങ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് “ആൻ അഫയർ.”

സ്ക്വിഡ് ഗെയിം (2021), ഓവർ ദ റെയിൻബോ (2002), ന്യൂ വേൾഡ് (2013), ഡെലിവർ അസ് ഫ്രം ഈവിൾ (2020)” തുടങ്ങിയ കൊറിയൻ സിനിമ സീരീസുകളിലൂടെ ആരാധകർക്ക് പരിചിതനായ ലീ ജങ് – ജേയാണ് ചിത്രത്തിലെ നായകൻ.

ആർക്കിടെക്റ്റായ ഭർത്താവിനും പത്തുവയസ്സുള്ള മകനുമൊത്ത് കഴിഞ്ഞ് വിരസമായ ജീവിതം നയിക്കുന്ന വീട്ടമ്മയാണ് സോ-ഹ്യുൺ.എന്നാൽ അനുജത്തിയുടെ പ്രതിശ്രുതവരനായ ഉ-ഇന്നിനെ കണ്ടുമുട്ടുന്നതിലൂടെ അവളുടെ ജീവിതം എന്നെന്നേക്കുമായി മാറുകയായിരുന്നു. പരസ്പരം കണ്ടുമുട്ടുന്തോറും അവരുടെ ഇടയിൽ തീവ്രമായ ബന്ധം ഉടലെടുക്കുന്നു. അങ്ങോട്ട് ഉണ്ടായേക്കാവുന്ന അനന്തരഫലങ്ങൾ അറിയാമായിരുന്നിട്ടും അവർക്ക് തമ്മിൽ ഇഷ്ടത്തിലാകാതിരിക്കാൻ കഴിഞ്ഞില്ല. തുടർന്നുള്ള അവരുടെ രണ്ട് പേരുടെയും സംഘർഷഭരിതമായ ജീവിതവും പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്.

1998-ലെ കൊറിയൻ ചിത്രങ്ങളിൽ ഏറ്റവും കളക്ഷൻ കൈ വരിച്ച ഏഴാമത്തെ ചിത്രമായ “ആൻ അഫയർ“, 1999-ലെ ന്യൂപ്പോർട്ട് ബീച്ച് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച ഏഷ്യൻ ഫിലിമിനുള്ള അവാർഡും കരസ്ഥാക്കിയിരുന്നു.