Antique
ആൻ്റിക് (2008)

എംസോൺ റിലീസ് – 3308

Download

2586 Downloads

IMDb

6.9/10

Movie

N/A

കുട്ടിക്കാലത്ത് തട്ടിക്കൊണ്ടുപോയതിന്റെ ആഘാതകരമായ ഓർമ്മകൾ ഇപ്പോഴും നിലനിൽക്കുന്ന ജിൻ-ഹ്യൂക്ക് ഒരു പഴയ പുരാതന കടയിൽ ഒരു കേക്ക് ഷോപ്പ് തുറക്കുന്നു, കൊറിയയിലെ ഏറ്റവും മികച്ച പേസ്ട്രി ഷെഫും തൻ്റെ സഹപാഠിയുമായ സിയാൻ-വൂ നെ അവിടെ നിയമിക്കുന്നു. പക്ഷേ രസകരമായ വസ്തുത എന്തെന്നാൽ സിയോൺ വൂ ഒരു ഗേയാണ്. പോരാത്തതിന് സ്കൂൾ പഠനകാലത്ത് ജിൻ ഹിയോക്കിനോട് തോന്നിയ ഇഷ്ടം പറഞ്ഞതിൻ്റെ പേരിൽ അവൻ്റെ കയ്യിൽ നിന്ന് തല്ലും കൊണ്ടിട്ടുണ്ട്. ഷെഫിന് പുറമേ അവിടത്തെ പണികൾ ചെയ്യാൻ ഒരു മുൻ ബോക്‌സിങ് താരവും കൂടാതെ നായകൻ്റെ ഒന്നിലും ശ്രദ്ധയില്ലാത്ത സന്തത സഹചാരിയും കൂടെ കൂടുന്നു.ജീവിത മാർഗ്ഗം എന്നതിലുപരി കേക്ക് ഷോപ്പ് നടത്തുന്നതിൽ ജിൻ ഹോയ്ക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു.കേക്ക് ഷോപ്പും ഈ നാല് പ്രധാന കഥാപാത്രങ്ങളുടെയും അവരുടെ കേക്കുകളുടെയും രസകരമായ കഥയാണ് ചിത്രം പറയുന്നത്.

കിങ്ഡം എന്ന സീരീസിലൂടെ ഏവർക്കും പരിചിതനായ ജു ജി ഹൂൺ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിൻ്റെ ആദ്യ ചിത്രം കൂടിയാണിത്.പോരാത്തതിന് കൊറിയൻ പ്രേമികൾക്ക് പരിചിതനായ യൂ ആഹ് ഇന്നും ചിത്രത്തിൽ ഒരു മുഖ്യ കഥാപാത്രത്തെ ചെയ്തിരിക്കുന്നു, അദ്ദേഹത്തിൻ്റെയും ആദ്യ കാല ചിത്രങ്ങളിൽ ഒന്നാണ് ഇത്.