Ashfall
ആഷ്ഫോൾ (2019)
എംസോൺ റിലീസ് – 1920
ഭാഷ: | കൊറിയൻ |
സംവിധാനം: | Kim Byung-seo, Lee Hae-jun |
പരിഭാഷ: | അജിത് രാജ് |
ജോണർ: | ഡ്രാമ, ത്രില്ലർ |
ലീ ബ്യൂങ് ഹുൻ, മാ ഡോങ് സിയോക്ക്, ഹാ ജൂങ് വൂ എന്നിവർ അഭിനയിച്ച, 2019ൽ ഇറങ്ങിയ കൊറിയൻ ആക്ഷൻ ഡിസാസ്റ്റർ ചിത്രമാണ് ആഷ്ഫോൾ.
ചൈന-കൊറിയ അതിർത്തിയിലെ ബെയ്ക്ഡു പർവ്വതം പൊട്ടുന്നതുമൂലം, കൊറിയയുടെ പലഭാഗത്തും ഭൂമികുലുക്കങ്ങൾ ഉണ്ടാവുന്നു. വരാൻ പോകുന്ന 3 ഭൂകമ്പങ്ങൾ തടയാനുള്ള അയുധങ്ങൾ ഉത്തര കൊറിയയിൽ നിന്നും കടത്തികൊണ്ടുവരാനായി ഒരു സംഘം ദക്ഷിണ കൊറിയൻ സൈനികർ, ഒരു ഉത്തര കൊറിയൻ ചാരനോടൊപ്പം പുറപ്പെടുന്നു.
മികച്ച VFX കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും സമ്പന്നമായ ഈ ചിത്രം, ഒട്ടും ബോറടിയില്ലാതെ കാണാവുന്ന ഒരു കൊറിയൻ ആക്ഷൻ ത്രില്ലറാണ്.