Attack the Gas Station!
അറ്റാക്ക് ദി ഗ്യാസ് സ്റ്റേഷൻ! (1999)

എംസോൺ റിലീസ് – 2233

ഭാഷ: കൊറിയൻ
സംവിധാനം: Sang-Jin Kim
പരിഭാഷ: തൗഫീക്ക് എ
ജോണർ: കോമഡി
Download

11106 Downloads

IMDb

6.9/10

ആ നാൽവർ സംഘം അന്ന് രാത്രി ഒരു ഗ്യാസ് സ്റ്റേഷൻ കൊള്ളയടിക്കാനുള്ള പദ്ധതിയിലായിരുന്നു. കിട്ടുന്ന കാശും അടിച്ചുമാറ്റി സുഖമായി ജീവിക്കുക എന്ന പ്ലാനിൽ അവർ ആ സ്റ്റേഷനിൽ കയറി. എന്നാൽ പ്രതീക്ഷിച്ചത് പോലെ അത്ര സിമ്പിളായിരുന്നില്ല ആ മോഷണം. ഒപ്പം പുറകെ കുറെ വയ്യാവേലികളും. കേൾക്കുമ്പോൾ തന്നെ കഥയിലൊരു ഫ്രഷ്‌നെസ്സ് നൽകാൻ സിനിമക്കാവുന്നുണ്ട്. അതോടൊപ്പം രസകരമായ ചില കഥാപാത്രങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങളും കൂടിയായാൽ സംഗതി കുശാൽ. കൂട്ടപ്പൊരിച്ചിലോടെ അത്യാവശ്യം നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചിട്ടുണ്ട്. ആക്ഷൻ സീനുകളൊക്കെ മികവ് പുലർത്തി.ഇറങ്ങിയ കാലം വെച്ച് നോക്കിയാൽ നിലവാരം പുലർത്തുന്ന ചിത്രം തന്നെയാണിത്. ചിത്രത്തിനു മികച്ച ഒരു രണ്ടാം ഭാഗം കൂടി 2010 ൽ റിലീസ് ആയിട്ടുണ്ട്.