Bad Guy
ബാഡ് ഗൈ (2001)

എംസോൺ റിലീസ് – 3056

ഭാഷ: കൊറിയൻ
സംവിധാനം: Kim Ki-duk
പരിഭാഷ: വിഷ്‌ണു പ്രസാദ്
ജോണർ: ഡ്രാമ, റൊമാൻസ്
Subtitle

6616 Downloads

IMDb

6.6/10

Movie

N/A

തന്റെ ഇഷ്ടം നിരാകരിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്ത വിദ്യാർത്ഥിനിയെ തന്ത്രപൂർവ്വം തന്റെ വരുതിയിലാക്കുകയും പിന്നീട് വേശ്യാവ്യത്തിയിയിലേക്കു തള്ളി വിടുകയും ചെയ്ത ഹാൻ-ജിയെന്ന മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്.
അയാൾ ചിത്രത്തിന്റെ ഒരു ഭാഗത്തിലും സംസാരിക്കുന്നില്ല. ഒരു ഘട്ടത്തിൽ അയാൾ സംസാരിക്കുന്നുണ്ടെങ്കിലും കൃത്യമായി ആശയവിനിമയം നടത്താൻ അയാൾക്ക് സാധികുന്നില്ല. അക്രമമാണ് അയാൾക്കറിയാവുന്ന ഏക ഭാഷ. വേശ്യാവ്യത്തിയിലോട്ടു തള്ളി വിട്ട യുവതി തന്റെ ശരീരം വിൽക്കുന്നതിന്റെ ആദ്യ പാഠങ്ങൾ പഠിക്കുന്നത് അയാൾ വേദനയോടെ ഒളിച്ചിരുന്ന് കാണുന്നു. പിന്നീട് അയാൾ അവളുടെ സംരക്ഷകനാകുന്നതും അവർ തമ്മിലൊരു വിചിത്രബന്ധം ഉടലെടുക്കുകയും ചെയുന്നു. പിന്നീടുള്ള അവരുടെ സംഘർഷഭരിതമായ ജീവിതമാണ് ചിത്രത്തിന് ഇതിവൃത്തം.