Badland Hunters
ബാഡ്‌ലാൻഡ് ഹണ്ടേഴ്‌സ് (2024)

എംസോൺ റിലീസ് – 3313

Download

34112 Downloads

IMDb

5.9/10

2024-ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്ത് വന്ന മലയാളികളുടെ പ്രിയങ്കരനായ ഡോൺ ലീ നായകനായെത്തിയ ഡിസ്ടോപ്പിയൻ ആക്ഷൻ ത്രില്ലറാണ് ബാഡ്ലാൻഡ് ഹണ്ടേഴ്സ്. പുറത്തിറങ്ങി ആദ്യ ദിവസം തന്നെ നെറ്റ്ഫ്ലിക്സിൽ നമ്പർ വണ്ണായി മാറിയ ചിത്രം ആക്ഷൻ പ്രേമികൾക്കുള്ള ഒരു വിരുന്ന് തന്നെയാണ്.

കൊറിയയിലുണ്ടാവുന്ന വലിയൊരു ഭൂചലനത്തെ തുടർന്ന് എല്ലാ കെട്ടിടങ്ങളും നിലം പൊത്തുന്നു. വെള്ളവും ഭക്ഷണവും ഒന്നുമില്ലാതെ ജനങ്ങൾ നെട്ടോടമോടുന്ന നാട്ടിൽ, അരാജകത്വം വാഴുന്നു. അവിടെ മൃഗങ്ങളെ വേട്ടയാടി വിൽപ്പന നടത്തി കഴിയുകയാണ് നാം സാനും ജി വോനും. എന്നാൽ വെള്ളവും ഭക്ഷണവും സുലഭമായി ലഭിക്കുന്ന ഒരു അപ്പാർട്ട്മെന്റിലേക്ക് അയൽക്കാരിയായ സൂ നായ്ക്ക് ക്ഷണം ലഭിച്ചു അങ്ങോട്ട് പോകുന്നതും തുടർന്ന് നാം സാൻ അവരുടെ യഥാർത്ഥ ലക്ഷ്യങ്ങൾ അറിയുന്നതോടെ അവളെ അന്വേഷിച്ച് ഇറങ്ങുന്നതുമാണ് സിനിമയുടെ പ്രമേയം.

ആക്ഷൻ പ്രേമികൾ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ചിത്രം ഡോൺ ലീയുടെ സ്ഥിരം വൺ ലൈൻ കോമഡികൾ കൊണ്ടും സമ്പന്നമാണ്. അര മണിക്കൂറോളം നീണ്ടു നിൽക്കുന്ന ആക്ഷൻ രംഗങ്ങളും പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ആക്ഷൻ കൊറിയോഗ്രഫിയും ചിത്രത്തെ വേറിട്ട് നിർത്തുന്നു.